മോട്ടോർ സൈക്കിൾ പ്രേമികൾ ഇതിലേ.. ഇതിലേ..!! ഹാര്‍ലി ഡേവിഡ്‌സണ്‍ പാന്‍ അമേരിക്ക 1250 ഇന്ത്യയില്‍ 
 

പ്രാരംഭ വില 16.90 ലക്ഷം രൂപ

 
 | 
മോട്ടോർ സൈക്കിൾ പ്രേമികൾ ഇതിലേ.. ഇതിലേ..!! ഹാര്‍ലി ഡേവിഡ്‌സണ്‍ പാന്‍ അമേരിക്ക 1250 ഇന്ത്യയില്‍

വാഹന പ്രേമികൾ  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ അമേരിക്ക 1250 മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി-ഡേവിഡ്‌സൺ. 

 പാന്‍ അമേരിക്ക 1250 മോട്ടോര്‍സൈക്കിളിന്റെ രണ്ട് വേരിയന്റുകളും ഫീച്ചറുകളാല്‍ വ്യത്യസ്തമാണ്. എല്ലായിടത്തും എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്യാന്‍ കഴിയുന്ന 6.8 ഇഞ്ച് കളര്‍ ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ രണ്ട് വകഭേദങ്ങളുടെയും സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്.

മോട്ടോർസൈക്കിൾ രണ്ട് വേരിയന്റുകളിലാണ് കമ്പനി ലഭ്യമാക്കുക. അടിസ്ഥാന പതിപ്പിന് 16,90,000 രൂപയും ഉയർന്ന പാൻ അമേരിക്ക 1250 സ്‌പെഷ്യലിന് 19,99,000 രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക.രണ്ട് വേരിയന്റുകളുടെയും മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകള്‍ ഒന്നുതന്നെയാണ്. 1252 സിസി, റെവലൂഷന്‍ മാക്‌സ് 1250 എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 9,000 ആര്‍പിഎമ്മില്‍ 150 ബിഎച്ച്പി കരുത്തും 6,750 ആര്‍പിഎമ്മില്‍ 127 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.

ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പാൻ അമേരിക്കയിൽ 20.4 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.