പുതിയ ബജാജ് പൾസർ ഡാഗർ എഡ്ജ് പതിപ്പ് !! വില,പ്രതേകതകൾ അറിയാം ? 

 | 
പുതിയ ബജാജ് പൾസർ ഡാഗർ എഡ്ജ് പതിപ്പ് !! വില,പ്രതേകതകൾ അറിയാം ?

പൾസർ 150, പൾസർ 180, പൾസർ 220 എഫ് മോഡലുകളുടെ ഡാഗർ എഡ്ജ് പതിപ്പ് ബജാജ് ഇന്ത്യയിൽ പുറത്തിറക്കി. സ്റ്റാൻഡേർഡ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മാറ്റങ്ങൾ പെയിന്റ് സ്കീമിലേക്കും ഗ്രാഫിക്സിലേക്കും പരിമിതപ്പെടുത്തി. അതായത് ബൈക്കുകൾക്ക് മെക്കാനിക്കൽ പരിഷ്ക്കരണങ്ങളൊന്നും ബജാജ് നൽകിയിട്ടില്ലപേൾ വൈറ്റ്, സഫയർ ബ്ലൂ എന്നീ രണ്ട് മാറ്റ് കളർ ഓപ്ഷനുകളിലാണ് ബജാജ് പൾസർ 150 ഡാഗർ എഡ്ജ് പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. മുഡ്‌ഗാർഡിലും റിമ്മുകളിലും ചുവന്ന ഹൈലൈറ്റുകളോടെ പേൾ വൈറ്റ് നിറം വരുന്നു.ബോഡിയിലും ബെല്ലി പാനിലും ചുവപ്പ്, കറുപ്പ് ഗ്രാഫിക്‌സ് ലഭിച്ചു. മുന്നിലെ മഡ്ഗാര്‍ഡിലും റിമ്മുകളിലും വൈറ്റ് ഹൈലൈറ്റുകള്‍ നല്‍കിയതാണ് സഫയര്‍ ബ്ലൂ കളര്‍.

ബോഡിയിലും ബെല്ലി പാനിലും വൈറ്റ്, ബ്ലാക്ക് ഗ്രാഫിക്‌സ് ലഭിച്ചു. മോട്ടോര്‍സൈക്കിളില്‍ മെക്കാനിക്കല്‍ മാറ്റങ്ങളില്ല. നിലവിലെ അതേ 149.5 സിസി, 4 സ്‌ട്രോക്ക് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 13.8 ബിഎച്ച്പി കരുത്തും 13.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

വോള്‍ക്കാനിക് റെഡ്, സ്പാര്‍ക്കിള്‍ ബ്ലാക്ക് മാറ്റ് കളര്‍ ഓപ്ഷനുകളും പേള്‍ വൈറ്റ്, സഫയര്‍ ബ്ലൂ ഓപ്ഷനുകളുമാണ് പള്‍സര്‍ 220എഫ് മോട്ടോര്‍സൈക്കിളിന് ലഭിച്ചത്. അതേ ഗ്രാഫിക്‌സ്, ഹൈലൈറ്റുകള്‍ ലഭിച്ചു. നിലവിലെ അതേ 220 സിസി എന്‍ജിന്‍ ഉപയോഗിക്കുന്നു. ഈ മോട്ടോര്‍ 20.1 ബിഎച്ച്പി കരുത്തും 18.55 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ഡാഗർ എഡ്ജ് പതിപ്പിന്റെ എക്സ്-ഷോറൂം, ന്യൂഡൽഹി വിലകൾ ചുവടെ:

പൾസർ 150: 1,01,818 രൂപ

പൾസർ 150 ട്വിൻ ഡിസ്ക്: 1,04,819 രൂപ

പൾസർ 180: 1,09,651 രൂപ

പൾസർ 220 എഫ്: 1,28,250