കോവിഡ് കാലത്ത് രണ്ടുംകല്പ്പിച്ച് സഞ്ചാരികളെ വിളിക്കുന്ന ഇടങ്ങള് ഇതൊക്കെ...

 | 

കോവിഡ് വ്യാപനത്തോടെ പൂട്ടിക്കെട്ടിയ ടൂറിസം മേഖല വീണ്ടും ജീവന്‍വെച്ചു തുടങ്ങുകയാണ്.ഇന്ത്യയില്‍ കോവിഡ് കണക്കുകള്‍ കുതിക്കുമ്പോള്‍ വെറുതേയൊന്ന് പുറത്തേക്കിറങ്ങണമെങ്കില്‍ പോലും വളരെയേറെ സൂക്ഷിക്കേണ്ട സമയമാണ്. മനസ്സു സന്തോഷിച്ച് ഇനിയൊരു യാത്ര എന്നുചെയ്യുവാന്‍ സാധിക്കുമെന്ന് വ്യക്തതയില്ലെങ്കിലും ഈ സാഹചര്യവും അതിജീവിച്ചെ മതിയാകു.മിക്ക സംസ്ഥാനങ്ങളും രോഗത്തിന്റെ പിടിയില്‍ ആണെങ്കില്‍ കൂടിയും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നുണ്ട്.

ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളുടെയും സാമ്പത്തിക ഭദ്രത ടൂറിസത്തെ കൂടി കണക്കിലെടുത്തായതിനാല്‍ കോവിഡ് ഭീതിയല്‍ അധികകാലം പൂട്ടിയിരിക്കാന്‍ രാജ്യത്തിനാകില്ല. കൃത്യമായ മുന്‍കരുതലുകളെടുത്തും അധികൃതരുടെ വാക്കുകള്‍ അനുസരിച്ചും സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ പറ്റിയ ഇടങ്ങള് നമ്മുടെ രാജ്യത്തുണ്ട്. ഇതാ കൊവിഡിന്റെ ഈ സമയത്തും സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ സാധിക്കുന്ന പ്രധാനസ്ഥലമാണ് ഹിമാചല്‍പ്രദേശ്.ഇവിടുത്തെ മിക്ക ഇടങ്ങളും സഞ്ചാരികള്‍ക്കായി തുറന്നു. ക്വാറന്റീന്‍ നിയമങ്ങളൊന്നും തന്നെ ഇപ്പോള്‍ ഹിമാചല്‍ പ്രദേശിലില്ല.കൊവിഡ് നെഗറ്റീവ് ആണെങ്കിലും അല്ലെങ്കിലും സഞ്ചാരികളെ അനുവദിക്കുന്ന സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. ഇവിടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന എല്ലാ സഞ്ചാരികള്‍ക്കും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് വിധേയരാവേണ്ടി വരും. രോഗം സ്ഥിരീകരിച്ചാലും ഇല്ലെങ്കിലും ഇവിടെ പ്രവേശിക്കാം. ഹിമാചല്‍ നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇ-പാസോ രജിസ്‌ട്രേഷനോ ഇല്ലാതെ സംസ്ഥാനത്തു പ്രവേശിക്കാനോ പുറത്തുകടക്കാനോ കഴിയും. എന്നാല്‍ സ്പിതി വാലിയിലേക്ക് ഇതുവരെ വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ചിട്ടില്ല. അടുത്ത വര്‍ഷത്തോടുകൂടി മാത്രമേ സ്പിതിയില്‍ സഞ്ചാരികളെ അനുവദിക്കുകയുള്ളൂ.സഞ്ചാരികകള്‍ക്ക് സുഗഗമമായ യാത്ര ഒരുക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.എന്നാല്‍ സംസ്ഥാനത്തേയ്ക്ക് വരുന്ന സഞ്ചാരികളെല്ലാം ഉത്തരാഖണ്ഡിന്റെ സ്മാര്‍ട് സിറ്റി പോര്‍ട്ടലില്‍ ബുക്ക് ചെയ്യേണ്ടതാണ്. നിലവില്‍ ഗുജറാത്തിലും യാത്രക്കാര്‍ക്ക് വലിയ പ്രയാസങ്ങളൊന്നും നേരിടേണ്ടി വരുന്നില്ല. എന്നാല്‍ സംസ്ഥാനത്തെത്തിച്ചേരുന്ന എല്ലാവരും താപ പരിശോധനയ്ക്ക് വിധേയരാവേണ്ടതാണ്. നിലവിലെ നിയമങ്ങളനുസരിച്ച് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ ഇവിടേക്ക് സഞ്ചാരികള്‍ക്ക് വരാം.യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന ദിവസങ്ങളനുസരിച്ച് ലാഡാക്കിലെ രീതികളില്‍ വ്യത്യാസം വരാം. അഞ്ച് ദിവസത്തില്‍ താഴെ മാത്രമേ ലഡാക്ക് യാത്ര നീണ്ടുനില്‍ക്കുന്നുന്നുള്ളു എന്നുണ്ടെങ്കില്‍ 96 മണിക്കൂര്‍ മുമ്പ് ലഭിച്ച നെഗറ്റീവ് ആര്‍.ടി-പി.സി.ആര്‍ പരിശോധനാ ഫലം നല്‍കി നിങ്ങള്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കുവാന്‍ സാധിക്കും. 

കര്‍ശനമായ നിയന്ത്രണങ്ങളോടെ സഞ്ചാരികള്‍ക്ക് നേരത്തെ തന്നെ പ്രവേശനമനുവദിച്ച സംസ്ഥാനമാണ് ഗോവ. പ്രത്യേകിച്ച് പരിശോധനയോ പരിശോധനാ റിപ്പോര്‍ട്ടുകളെ ഒന്നും ഗോവ യാത്രയില്‍ ആവശ്യമില്ല.വളരെ നേരത്തേ തന്നെ കര്‍ണ്ണാടകയും സഞ്ചാരികള്‍ക്കായി തുറന്നിരുന്നു. രോഗലക്ഷണങ്ങളില്ലാത്ത സഞ്ചാരികളാണെങ്കില്‍ ഇവിടെ ക്വാറന്റൈന്‍ വേണ്ട. എന്തെങ്കിലും തരത്തിലുള്ള കൊവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ അനുശാസിക്കുന്നുണ്ട്.യാതൊരുവിധ നിബന്ധനകളുമില്ലാതെ സഞ്ചാരികളെ അനുവദിക്കുന്ന സ്ഥലമാണ് പോണ്ടിച്ചേരി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ക്വാറന്റൈനോ ഒന്നും ഇവിടെ ആവശ്യമായി വരുന്നില്ല. ഇവിടെ എത്തിയ ശേഷം സഞ്ചാരികള്‍ക്ക് കൊവി് ബാധിക്കുകയോ രോഗലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്താല്‍ അവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

അതേസമയം  പതിയെ ജീവന്‍വെച്ചുതുടങ്ങിയ മൂന്നാര്‍ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി വീണ്ടും കോവിഡ്.നിലവില്‍ ഇവിടെ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യവസ്തുക്കളും പച്ചക്കറികളും വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു ഇവിടെ വിനോദ സഞ്ചാരം പുനരാരംഭിച്ചത്.