കോവിഡ് കാലത്ത് അടച്ചിട്ട മാച്ചുപിച്ചു ആ സമയത്ത് ഒരാള്ക്ക് വേണ്ടി തുറന്നിട്ടിരുന്നു ???

 | 

 പെറു എന്ന രാജ്യത്താണ് സഞ്ചാരികളുടെ ഇഷ്ടപ്രദേശമായ പിച്ചു സ്ഥിതി ചെയ്യുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച പുരാതന നിര്‍മിതിയാണ് മാച്ചു പിച്ചു. മാച്ചു പിച്ചുവിന്റെ നിര്‍മാണ രീതിയാണ് വിനോദസഞ്ചാരികളെ അവിടേക്ക് ആകര്‍ഷിക്കുന്നതും. എന്നാല്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ഏഴ് മാസമായി മാച്ചു പിച്ചു അടച്ചിട്ടിരിക്കുകയാണ്. ഇക്കാലഘട്ടത്തില്‍ ഒരു സഞ്ചാരിയ്ക്ക് മാത്രമായി മാച്ചു പിച്ചു തുറന്നു കൊടുത്തിരുന്നു. 

ജപ്പാനീസ് സഞ്ചാരിയായ ജെസെ കതയാമയ്ക്കാണ് മാച്ചു പിച്ചു തുറന്ന് കൊടുത്തത്. മാര്‍ച്ച് മാസം 14 -നാണ് മാച്ചു പിച്ചുവിലേക്ക് പോകുന്നതിനായി ജെസെ കതയാമ പെറുവില്‍ എത്തിയത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവിടെ നിന്നും എങ്ങോട്ടേകും പോകാന്‍ കഴിയാതെ ജെസി കതയാമ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. ഈ നാളുകള്‍ കൊണ്ട് കൊണ്ട് സമീപപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ബോക്സിംഗ് പഠിപ്പിച്ചു കൊടുത്ത് അയാള്‍ ചെറിയ വരുമാനമുണ്ടാക്കുണ്ടാക്കി ആ നാട്ടിലെ ഒരാളായി ജീവിച്ചുപോന്നു. ഈ സമയത്താണ് ആന്‍ഡിയാന്‍ റൂട്ട്സ് പെറു എന്ന ടൂര്‍ ഓപ്പറേറ്റര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹായത്തോടെ ജെസെക്ക് സ്പെഷ്യല്‍ പെര്‍മിറ്റ് ലഭിച്ചത്.