അഞ്ച് സ്റ്റാമ്പും ലഭിക്കുന്നവരെ കാത്ത് വേറെയും ഓഫറുകൾ; ഒരു രംഗോലി തരുമോ….? തരംഗമാകുന്നു

 | 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവമാദ്ധ്യമങ്ങളിൽ കറങ്ങി നടക്കുന്ന ഒരു ചോദ്യമാണിത്. ഒരു രംഗോലി തരുമോ…?അഞ്ച് ദീപാവലി സ്റ്റാമ്പ് കരസ്തമാക്കിയാൽ 251 രൂപ ലഭിക്കുമെന്നതായിരുന്നു ഓഫർ. ഗൂഗിൾ പേയുടെ ദീപാവലി ഓഫറാണ് ഈ ചോദ്യത്തിന് ആധാരം. ഒക്ടോബർ 21ന് ആരംഭിച്ച ഈ ഓഫർ ഒക്ടോബർ 31 ന് അവസാനിക്കും.

ഗൂഗിൾ പേ വഴി ട്രാൻസാക്ഷൻ ചെയ്യുകയോ, ബില്ലടയ്ക്കുകയോ, റീചാർജ് ചെയ്യുകയോ ചെയ്താൽ മാത്രമേ ഈ സ്റ്റാമ്പുകൾ ലഭ്യമാവുകയുള്ളു. സ്റ്റാമ്പുകൾ കയ്യിലുള്ളവർക്ക് അത് സുഹൃത്തുക്കളുമായി പങ്കുവക്കുവാനും സുഹൃത്തുക്കളോട് സ്റ്റാമ്പിനായി റിക്വസ്റ്റ് ചെയ്യുകയും ചെയ്യാം. ദീപം, ഫ്ലവർ, ജുംക, ലാന്റേൺ, രംഗോലി എന്നീ സ്റ്റാമ്പുകൾ കരസ്ഥമാക്കിയാലാണ് 251 രൂപ സമ്മാനമായി ലഭിക്കുക. എന്നാൽ ഇതിൽ നാലെണ്ണം ലഭിച്ചാലും രംഗോലി എന്ന സ്റ്റാമ്പ് ലഭിക്കാനാണ് ബുദ്ധിമുട്ടെന്ന് ഉപഭോക്താക്കൾ പറയുന്നു. റിക്വസ്റ്റ് ചെയ്യാനുള്ള ഫീച്ചർ ഗൂഗിൾ നൽകിയിട്ടുള്ളതിനാൽ രംഗോലി കയ്യിലില്ലാത്തവർ സുഹൃത്തുക്കളോട് രംഗോലിക്കായി അഭ്യർത്ഥിക്കുകയാണിപ്പോൾ.

അഞ്ച് സ്റ്റാമ്പും ലഭിക്കുന്നവരെ കാത്ത് വേറെയും ഓഫറുകൾ ഗുഗിൾ നൽകുന്നുണ്ട്. ഇവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ലക്കി വിന്നറിന് ഒരു ലക്ഷത്തോളം രൂപ വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കും.