ഖത്തര് ലോകകപ്പ് ഫുട്ബോള് യോഗ്യത മത്സരം : ബംഗ്ലാദേശിനെ നേരിടാൻ ഇന്ത്യ ഇന്നിറങ്ങും : ലക്ഷ്യം ആദ്യ ജയം

 | 

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് ഇയിലെ ആദ്യ ജയം ലക്ഷ്യമിട്ടു ഇന്ത്യ ഇന്നിറങ്ങും. വൈകിട്ട് ഏഴരയ്ക്ക് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുക. നേരത്ത് നടന്ന മത്സരത്തിൽ ഖത്തറിനെ ഇന്ത്യ സമനിലയിൽ തളച്ചിരുന്നു. 2011ന് ശേഷം ആദ്യമായാണ് ഇന്ത്യൻ ടീം കൊൽക്കത്തയിൽ മത്സരിക്കുന്നത്. പരുക്ക് മാറിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിരിച്ചെത്തുമെങ്കിലും സന്ദേശ് ജിംഗാൻ പരിക്കേറ്റ് പിന്മാറിയത് ഇന്ത്യക്ക് തിരിച്ചടിയായി മാറിയേക്കാം.

ഫിഫ റാങ്കിംഗില്‍ 104 സ്ഥാനത്താണ് ഇന്ത്യ.ബംഗ്ലാദേശ് 187ഉം സ്ഥാനത്തുണ്ട്. ഇരുടീമും 28 തവണ ഏറ്റുമുട്ടിയപ്പോൾ 11 മത്സരത്തിൽ ഇന്ത്യ വിജയിച്ചു. 15 മത്സരം സമനിലയിലായി. രണ്ട് കളിയില്‍ മാത്രമാണ് ബംഗ്ലാദേശിന് ജയിക്കാനായത്.