ബ്ലാസ്റ്റേഴ്സിന് ഇനി മുതല് പുതിയ ജേഴ്സി

 | 

കേരള ബ്ലാസ്റ്റേഴ്സിന് ഇനി മുതല്‍ പുതിയ ജേഴ്‌സി. മഞ്ഞ നിറത്തില്‍ തന്നെയാണ് ഇത്തവണയും ജേഴ്‌സി. റെയോര്‍ സ്‌പോര്‍ട്‌സ് ആണ് ജേഴ്‌സി തയാറാക്കിയത്. . പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനവും ടീം അവതരണവും കൊച്ചിയില്‍ നടന്നു. മഞ്ഞ നിറത്തില്‍ തന്നെയാണ് ഇത്തവണയും ജേഴ്സി. റെയോര്‍ സ്പോര്‍ട്സ് ആണ് ജേഴ്സി തയാറാക്കിയത്.

ആരാധകര്‍ക്കായി പ്രത്യേക ജേഴ്സിയും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ‘എന്നും യെല്ലോ’ എന്ന് പ്രിന്റ് ചെയ്ത ജേഴ്സി ആണ് ആരാധകരുടേത്. കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍ പുതിയ സീസണിലെ ബ്ലാസ്റ്റേഴ്സ് താരങ്ങളേയും പരിചയപ്പെടുത്തി. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും യുവതാരം സഹല്‍ അബ്ദുസമദിനുമാണ് കൂടുതല്‍ കൈയടികള്‍ ലഭിച്ചത്. മഞ്ഞപ്പടയുടെ ആരാധകക്കൂട്ടായ്മ ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി ലുലു മാളില്‍ എത്തിയിരുന്നു. വൈക്കിങ് ക്ലാപ്പിലൂടെ ജിങ്കനും ടീമും ആരാധകരെ കൈയിലെടുത്തു.