ഇംഗ്ലണ്ടിന്റെ സൂപ്പര്താരം ഹാരി കെയ്ന്റെ യൂറോകപ്പ് മോഹങ്ങള്ക്ക് വെല്ലുവിളിയായി പരിക്ക്.

 | 

ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിന്റെ സൂപ്പര്‍ താരവും ഇംഗ്ലണ്ട് ദേശീയ ടീം നായകനുമായ ഹാരി കെയിന് പരിക്കിനെ തുടര്‍ന്ന് യൂറോ കപ്പ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാകും.

ടോട്ടനത്തിന്റെ താരമായ ഹാരികെയിന് അടുത്തിടെയാണ് ഇടതുകാലിന്റെ പിന്‍തുടഞരമ്പിന് പരുക്കേറ്റത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം കെയിന് ശസത്രക്രിയക്ക് വിധേയനായിരുന്നു. താരം വിശ്രമം പൂര്‍ത്തിയാക്കി ഏപ്രില്‍ മാസത്തോടെ പരിശീലനം പുനരാരംഭിക്കുമെന്നാണ് ക്ലബ് കരുതുന്നത്. എന്നാല്‍ കെയിന് ആറ് മാസമെങ്കിലും കഴിയാതെ കളിക്കളത്തിലേക്ക് മടങ്ങിയെത്താനാകില്ലെന്നാണ് ഇംഗ്ലണ്ടിലെ പ്രശ്‌സത ഡോക്ടറായ ക്രിസ് വില്‍സനെ ഉദ്ധരിച്ചു കൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെ യൂറോപ്പിലെ വിവിധ വേദികളിലായാണ് യൂറോ കപ്പ് നടക്കുക.

കെയിന്‍ അടുത്ത സീസണില്‍ മാത്രമെ പൂര്‍ണമായി ശാരീരികക്ഷമത വീണ്ടെടുക്കു എന്നാണ് മൗറീഞ്ഞ്യോയും പറഞ്ഞത്. അതേ സമയം കെയിന്‍ പരുക്ക് മാറി തിരിച്ചെത്തിയില്ലെങ്കില്‍ യൂറോ കപ്പില്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാകും. കഴിഞ്ഞ ലോകകപ്പില്‍ കെയിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് സെമിയിലെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇംഗ്ലണ്ടിന് നെഞ്ചിടിപ്പ് കൂടുകയാണ് . ഹീരി കെയ്‌ന്റെ മികച്ച ഫോമിലായിരുന്നു ഇംഗ്ലണ്ട് ആശ്രയിച്ചിരുന്നു.