‘സുരരൈ പോട്രു’. സൂര്യയും അപർണയും ഒന്നിച്ച ഗാനം

 | 

തമിഴ് ചലച്ചിത്ര താരം സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘സുരരൈ പോട്രു’. അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ആഗാസം എന്ന ഗാനം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ജിവി പ്രകാശ് കുമാറും തൈക്കുടം ബ്രിഡ്ജും ചേർന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അരുൺ രാജകാമരാജ് എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് ക്രിസ്റ്റിൽ ജോസും ഗോവിന്ദ് വസന്തയും ചേർന്നാണ്.

എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.  

ഇരുതി സുട്രിലൂടെ ശ്രദ്ധേയനായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. സൂര്യയുടെ 38- മത്തെ സിനിമയാണ് ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം.