മമ്മൂട്ടിയുടെ ‘യാത്ര’ ആമസോണ്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്

മമ്മൂട്ടിയുടെ ‘യാത്ര’ ആമസോണ്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്

മമ്മൂട്ടി വൈ.എസ്.രാജശേഖര റെഡ്ഡിയായി അഭിനയിച്ച ‘യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ് റെക്കോര്‍ഡ് തുകയ്ക്ക് ആമസോണ്‍ പ്രൈം സ്വന്തമാക്കി. ഏട്ടു കോടി രൂപയ്ക്കാണ് റൈറ്റ് സ്വന്തമാക്കിയതെന്നാണ് വിവരം.

സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സും മികച്ച തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

നേരത്തെ ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് 6116 ഡോളര്‍ (4.4 ലക്ഷം രൂപയോളം) ആണ് വിറ്റ് പോയത്. വൈ.എസ്.ആറിന്റെ ആരാധകരില്‍ ഒരാളായ മുനീശ്വര്‍ റെഡ്ഡിയാണ് ഈ തുകയ്ക്ക് ടിക്കറ്റ് സ്വന്തമാക്കിയത്.