പാക്കിസ്ഥാന്‍- ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു

പാക്കിസ്ഥാന്‍- ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു

ലോകകപ്പിലെ പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു. ക​ന​ത്ത മ​ഴ കാ​ര​ണം ടോ​സി​ടാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല. ഔ​ട്ട് ഫീ​ൽ​ഡി​ൽ ഉ​ൾ​പ്പെ​ടെ വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രുന്നു. നിരവധി തവണ അമ്പയർമാർ പിച്ച് പരിശോധിച്ചെങ്കിലും മത്സരയോഗ്യമല്ലെന്ന് കണ്ടതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്‍റ് ലഭിക്കും. നിലവിൽ പോയിന്‍റ് പട്ടികയിൽ ശ്രീലങ്ക മൂന്നാമതും പാക്കിസ്ഥാൻ നാലാമതുമാണ്. നേരത്തെ ര​ണ്ടു മ​ത്സ​രം വീ​തം ക​ളി​ച്ച ഇ​രു ​ടീ​മുകളും ഓ​രോ ജ​യം നേ​ടി​യി​ട്ടു​ണ്ട്.