ലോ​ക​ക​പ്പ്: ന്യൂ​സി​ല​ൻ​ഡ് ടീം ​പ്ര​ഖ്യാ​പി​ച്ചു

ലോ​ക​ക​പ്പ്: ന്യൂ​സി​ല​ൻ​ഡ് ടീം ​പ്ര​ഖ്യാ​പി​ച്ചു

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ന്യൂ​സി​ല​ൻ​ഡ് ടീം ​പ്ര​ഖ്യാ​പി​ച്ചു. ഇ​ക്കു​റി   ലോ​ക​ക​പ്പ് ടീ​മി​നെ നി​ശ്ച​യി​ക്കു​ന്ന ആ​ദ്യ​ത്തെ രാ​ജ്യ​മാ​ണ് ന്യൂ​സി​ല​ൻ​ഡ്. പ​ക​ര​ക്കാ​ര​ൻ വി​ക്ക​റ്റ് കീ​പ്പ​ർ എ​ന്ന നി​ല​യി​ൽ ടോം ​ബ്ല​ണ്ട​ലി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ് കി​വി സം​ഘ​ത്തി​ലെ ഏ​ക സ​ർ​പ്രൈ​സ്. പ​തി​ന​ഞ്ചം​ഗ ടീ​മി​നെ കെ​യ്ൻ വി​ല്യം​സ​ൺ ന​യി​ക്കും. മാ​ർ​ട്ടി​ൻ ഗു​പ്റ്റി​ൽ, റോ​സ് ടെ​യ്‌​ല​ർ, ടിം ​സൗ​ത്തി തു​ട​ങ്ങി​യ പ​രി​ച​യ​സ​മ്പ​ന്ന​രെ​ല്ലാം ബ്ലാ​ക്ക് ക്യാ​പ്സി​നാ​യി ക​ളി​ക്കാ​നി​റ​ങ്ങും. 

ടീം: ​കെ​യ്ൻ വി​ല്യം​സ​ൺ (ക്യാ​പ്റ്റ​ൻ), ടോം ​ബ്ല​ണ്ട​ൽ, ട്രെ​ന്‍റ് ബൗ​ൾ​ട്ട്, കോ​ളി​ൻ ഡെ ​ഗ്രാ​ൻ​ഡ്ഹോം, ലോ​ക്കി ഫെ​ർ​ഗ്യൂ​സ​ൻ, മാ​ർ​ട്ടി​ൻ ഗു​പ്റ്റി​ൽ, മാ​റ്റ് ഹെ​ൻ​ട്രി, ടോം ​ലാ​തം, കോ​ളി​ൻ മ​ൺ​റോ, ജി​മ്മി നീ​ഷം, ഹെ​ൻ​ട്രി നി​ക്കോ​ൾ​സ്, മി​ച്ച​ൽ സാ​ന്‍റ്ന​ർ, ഇ​ഷ് സോ​ധി, ടീം ​സൗ​ത്തി, റോ​സ് ടെ​യ്‌​ല​ർ.