കെവിന്‍ വധക്കേസില്‍ രണ്ട് സാക്ഷികള്‍ മൊഴി മാറ്റി

കെവിന്‍ വധക്കേസില്‍ രണ്ട് സാക്ഷികള്‍ മൊഴി മാറ്റി

കെവിന്‍ വധക്കേസില്‍ രണ്ട് പ്രതികള്‍ സാക്ഷികള്‍ക്ക് അനുകൂലമായി മൊഴിമാറ്റി. 91-ാം സാക്ഷി സുനീഷ്. 92-ാം സാക്ഷി മുനീര്‍ എന്നിവരാണ് മൊഴി മാറ്റിയത്. രണ്ടാം പ്രതി നിയാസ് മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറുന്നത് കണ്ടുവെന്ന് ഇരുവരും നേരത്തേ മൊഴി നല്‍കിയിരുന്നു. സാക്ഷി വിസ്താരത്തിനിടെയാണ് സാക്ഷികളുടെ മൊഴി മാറ്റം.

കെവിന്‍ വധക്കേസില്‍ നിയാസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ മൊഴി നല്‍കിയിരുന്നത്. ആയുധങ്ങള്‍, കൈലി എന്നീ വസ്തുക്കള്‍ കണ്ടെത്തിയത് കണ്ടുവെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍ നിയാസിന്റെ മുഖം മറച്ചിരുന്നതിനാല്‍ തങ്ങള്‍ ഒന്നും കണ്ടില്ലെന്നാണ് സാക്ഷികള്‍ ഇപ്പോള്‍ മൊഴി മാറ്റിയിരിക്കുന്നത്. ഇതോടെ കേസില്‍ മൊഴി മാറ്റിയവരുടെ എണ്ണം മൂന്നായി.