നാലാം നമ്പറില്‍ ആര് കളിക്കാൻ ഇറങ്ങുമെന്ന സൂചന നൽകി വിരാട് കോഹ്ലി

നാലാം നമ്പറില്‍ ആര് കളിക്കാൻ ഇറങ്ങുമെന്ന സൂചന നൽകി വിരാട് കോഹ്ലി

 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ നാലാം നമ്പറില്‍ ആര് കളിക്കുമെന്ന സൂചന നൽകി ക്യാപ്റ്റൻ വിരാട് കോഹ്ലി. നാലാം നമ്പറില്‍ ഋഷഭ് പന്തിന് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണെങ്കിലും ശങ്കറിനെ പിന്തുണച്ച് കോഹ്ലി രംഗത്തെത്തി. ശങ്കറിന്റെ പ്രകടനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു കോഹ്ലി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കായി നിര്‍ണായക ഇന്നിംഗ്സ് കളിക്കുന്നതിന്റെ വക്കത്താണ് ശങ്കർ. താരത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ വിചിത്രമാണ്. അഫ്ഗാനെതിരെ സ്ലോ പിച്ചില്‍ ഷോട്ട് സെലക്ഷനാണ് ശങ്കറിനെ ചതിച്ചതെന്നും കോഹ്ലി പറയുകയുണ്ടായി.

30 റണ്‍സില്‍ നില്‍ക്കുന്ന ബാറ്റ്സ്മാന് 60 റണ്‍സടിച്ച് ടീമിനായി നിര്‍ണായക ഇന്നിംഗ്സ് കളിക്കണമെങ്കില്‍ ചിലപ്പോള്‍ ഭാഗ്യം കൂടി വേണ്ടിവരും. ശങ്കര്‍ അത്തരമൊരു നിര്‍ണായക ഇന്നിംഗ്സ് കളിക്കുന്നതിന് തൊട്ടടുത്താണെന്നാണ് എനിക്കും ടീമിനും തോന്നുന്നത്. ശങ്കര്‍ അത്തരമൊരു ഇന്നിംഗ്സ് വൈകാതെ കളിക്കുമെന്ന് ഞങ്ങള്‍ക്കെല്ലാം വിശ്വാസമുണ്ടെന്നും വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.