കുറഞ്ഞ ഓവര്‍ നിരക്ക്; 12 ലക്ഷം രൂപ കൊഹ്ലിക്ക് പിഴ

കുറഞ്ഞ ഓവര്‍ നിരക്ക്; 12 ലക്ഷം രൂപ കൊഹ്ലിക്ക് പിഴ

പിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ആദ്യ ജയം നേടിയെങ്കിലും ആ സന്തോഷത്തിനിടയില്‍ കുരുക്കായി ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് പിഴയിട്ടിരിക്കുകയാണ് ഐപിഎല്‍ അധികൃതര്‍.

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് കൊഹ്‌ലിക്ക് പിഴ ശിക്ഷ വിധിച്ചത്. മാച്ച് ഫിയില്‍ നിന്നും 12 ലക്ഷം രൂപ കൊഹ്‌ലി നല്‍കണമെന്നാണ് നിര്‍ദേശം. കൊഹ്‌ലിക്ക് മുന്‍പ് നേരത്തെ, രോഹിത് ശര്‍മ, അജങ്ക്യാ രഹാനെ എന്നിവര്‍ക്കും ഇതേ കുറ്റത്തിന് പിഴ ശിക്ഷ വിധിച്ചിരുന്നു.

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ജയം വേണം എന്നുറപ്പിച്ചായിരുന്നു കൊഹ്‌ലിയും സംഘവും ഇറങ്ങിയത്. തുടര്‍ച്ചയായി ആദ്യ ഏഴ് മത്സരങ്ങള്‍ തോല്‍ക്കുന്ന ഐപിഎല്‍ ചരിത്രത്തിലെ ആദ്യ ടീം എന്ന നാണക്കേടാണ് അവര്‍ക്ക് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ കൊഹ്‌ലിയുടെ 67 റണ്‍സും, ഡിവില്ലിയേഴ്‌സിന്റെ 59 റണ്‍സും സ്‌റ്റൊയ്‌നിസിന്റെ 16 പന്തിലെ 28 റണ്‍സ് പ്രകടനവും ബാംഗ്ലൂരിന് ജയം നേടിക്കൊടുത്തു.