അണിയറപ്രവര്‍ത്തകരെല്ലാം സ്ത്രീകള്‍; ‘വയലറ്റ്‌സി’ന് തുടക്കം

അണിയറപ്രവര്‍ത്തകരെല്ലാം സ്ത്രീകള്‍;  ‘വയലറ്റ്‌സി’ന് തുടക്കം

മലയാള സിനിമയില്‍ ആദ്യമായി മുഴുവന്‍ അണിയറ വിഭാഗങ്ങളും സ്ത്രീകള്‍ മാത്രം കൈകാര്യം ചെയ്യുന്ന വയലറ്റ്‌സ് എന്ന സിനിമയ്ക്ക് തുടക്കമായി. ഇന്ന് അന്താരാഷ്ട വനിതാ ദിനത്തില്‍ എഴുത്തുകാരി കെ.ആര്‍. മീരയാണ് ഔദ്ദ്യോഗിക പ്രഖ്യാപനം ഫെയ്‌സ്ബുക്കിലൂടെ നടത്തിയത്.

പാപ്പാത്തി മൂവ്‌മെന്റ്‌സിന് വേണ്ടി ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത് . സീമ , സജിത മഠത്തില്‍ , പ്രിയങ്ക , സരസ ബാലുശ്ശേരി , അര്‍ച്ചന പത്മിനി എന്നിവര്‍ക്കൊപ്പം രാമു , കൈലാഷ് , രജ്ഞിപണിക്കര്‍ എന്നിവരും ചിത്രത്തില്‍ വേഷമണിയുന്നു. സംവിധായകന്‍ ഹരിഹരന്‍ ആദ്യമായി ഒരു പ്രധാന കഥാപാത്രമായി വെള്ളിത്തിരയിലെത്തും.

ബീനാപോള്‍ എഡിറ്റിങ്ങും ഫൗസിയ ഫാത്തിമ ഛായാഗ്രഹണവും , ദീദി ദാമോദരന്‍ രചനയും നിര്‍വ്വഹിക്കുന്ന സിനിമക്ക് എ. ആര്‍. റഹ്മാന്റെ സഹോദരി ഫാത്തിമ റഫീഖ് ശേഖര്‍ മലയാളത്തില്‍ ആദ്യമായി തീം മ്യൂസിക്ക് ചെയ്യും. പ്രശസ്ത നര്‍ത്തകി മല്ലിക സാറാഭായിയാണ് നൃത്ത സംവിധാനം.