പ്രണയവും ആക്ഷനും കോ‍ർത്തിണക്കി 'ഡിയർ കൊമ്രേഡി'ൻ്റെ ട്രെയില‍ര്‍

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ഡിയർ കോമ്രേഡി'ൻ്റെ ട്രെയിലര്‍ പുറത്ത് വിട്ടു. പ്രണയവും ആക്ഷനും കോര്‍ത്തിണക്കിയാണ് ചിത്രത്തിൻ്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥികക്കിടെയിലെ പ്രശ്നങ്ങളും കലഹങ്ങളുമെല്ലാം ചിത്രത്തിൻ്റെ ഭാഗമായുണ്ട്.

പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രമാണ് ഡിയർ കൊമ്രേഡ്. ഭരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളിൽ ചിത്രം തീയേറ്ററുകളിൽ എത്തും. മൈത്രി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, മോഹൻ , യഷ് രങ്കിനേനി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഭരത് കമ്മ തന്നെയാണ് ചിത്രത്തിൻ്റെ കഥയും ഒരുക്കിയിരിക്കുന്നത്. 

ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. E4 എൻ്റർടെയ്ൻമെൻ്റ്സ് ആണ് കേരളത്തിലേക്കുള്ള വിതരണാവകാശം എടുത്തിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം 'സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക'യുടെ റീമേക്കാണ് ഈ ചിത്രം എന്ന തരത്തില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സംവിധായകന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.