ആടിന് മൂന്നാം ഭാഗം...പച്ചക്കൊടി വീശി വിജയ് ബാബു

ആടിന് മൂന്നാം ഭാഗം...പച്ചക്കൊടി വീശി വിജയ് ബാബു

പിങ്കി ആടും ഷാജി പാപ്പനും മലയാലക്കരയിലുണ്ടാക്കിയ തരംഗം ഇനിയും വിട്ടുമാറിയിട്ടില്ല.മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത
ആട് ഒരു ഭീകരജീവി എന്ന സിനിമയ്ക്ക് ബിഗ് സ്‌ക്രീനില്‍ ലഭിച്ച സ്വീകരണം അത്ര സുഖരമല്ലായികരുന്നു. എന്നാല്‍ സിനിമ മിനി സ്‌ക്രീനില്‍ വന്നപ്പോള്‍ ഹിറ്റായി. തുടര്‍ന്ന് പ്രേക്ഷകരുടെ ആവശ്യ പ്രകാരം ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ആട് രണ്ടാം ഭാഗമെത്തി തിയേറ്ററില്‍ വന്‍ ഹിറ്റായി മാറി. ആടിന്റെ മൂന്നാം ഭാഗം പ്രതീക്ഷിക്കാമോ എന്നായി പിന്നീട് ആരാധകരുടെ ചോദ്യം.ഇപ്പോഴിതാ ആ പ്രതീക്ഷയ്ക്കും വകയുണ്ടെന്ന് അറിയിച്ച് വിജയ് ബാബു.

ആട് 3 ഉണ്ടാകുമെന്ന് വിജയ് ബാബു തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. ആട് റിലീസ് ചെയ്ത തിയതിയില്‍ തന്നെയാണ് വിജയ് ബാബുവിന്റെ പ്രഖ്യാപനം എത്തിയിരിക്കുന്നത്. 'ഫെബ്രുവരി 6, ഇതേ തിയതിയിലാണ് ആട് തിയേറ്ററുകളിലെത്തിയത്. ഇതേ തിയതിയില്‍ തന്നെയാണ് ആട് 2 ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്നു തന്നെ പറഞ്ഞേക്കാം, ആട് 3 വരും' വിജയ് ബാബു ഫെയ്സ്ബുക്കില്‍ കുറിച്ചു.

 

 

2015 ഫെബ്രുവരി ആറിനാണ് ആട് തിയേറ്ററുകളിലെത്തിയത്.രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം തിയേറ്ററില്‍ പരാജയം രുചിച്ച ആ സിനിമയുടെ രണ്ടാം ഭാഗവുമായി 2017 ഡിസംബറില്‍ അതേ ടീം വീണ്ടുമെത്തി. കൂടെയിറങ്ങിയ മറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി ചിത്രം വിജയമായിമാറി. അതിനാല്‍ തന്നെ ആടിന്റെ മൂന്നാം വരവിലും ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.