‘വാ​യു’ ചുഴലിക്കാറ്റ് തിരിച്ചുവരുന്നു ; ഭയത്തോടെ ഗു​ജ​റാ​ത്ത് തീ​രം

‘വാ​യു’ ചുഴലിക്കാറ്റ് തിരിച്ചുവരുന്നു ; ഭയത്തോടെ ഗു​ജ​റാ​ത്ത് തീ​രം

വി​നാ​ശ​കാ​രി​യാ​യ ‘വാ​യു’ചു​ഴ​ലി​ക്കാ​റ്റ് ഗുജറാത്തിൽ വീണ്ടും ഭീഷണിയാകുന്നു. ഒ​മാ​നി​ലേ​ക്കു പോ​യ വായൂ അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വാ​യു ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തു​മെ​ന്നാ​ണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ അ​തി തീ​വ്ര ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി കു​റ​ഞ്ഞു തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നു കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഈ ​മാ​സം 16, 17, 18 തീ​യ​തി​ക​ളി​ലാ​യി വാ​യു തി​രി​ച്ചെ​ത്തി​യേ​ക്കാ​മെ​ന്നു ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി എം. ​രാ​ജീ​വ​ന്‍ അ​റി​യി​ച്ചു. അതേസമയം വായൂ ഗു​ജ​റാ​ത്തി​ന് ഇനി ഭീ​ഷ​ണി​യാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി വ്യക്തമാക്കി.ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പ​ഥം മാ​റി​യ​തി​നാ​ല്‍ ഗു​ജ​റാ​ത്തി​ല്‍ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ല്ല. എ​ന്നാ​ല്‍ ക​ന​ത്ത മ​ഴ ല​ഭി​ച്ചു. സം​സ്ഥാ​ന​ത്ത് ര​ണ്ടു ല​ക്ഷം പേ​രെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.