കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ലൈംഗികോത്തേജന മരുന്നിന് യു.എ.ഇയില്‍ വിലക്ക്; മുസ്ലി പവര്‍ എക്സ്ട്ര തിരിച്ചെടുക്കണമെന്ന് അധികൃതര്‍

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ലൈംഗികോത്തേജന മരുന്നിന് യു.എ.ഇയില്‍ വിലക്ക്; മുസ്ലി പവര്‍ എക്സ്ട്ര തിരിച്ചെടുക്കണമെന്ന് അധികൃതര്‍

ലൈംഗിക ഉത്തേജനത്തിനായി പുരുഷന്മാര്‍ ഉപയോഗിക്കുന്ന മുസ്ലി പവര്‍ എക്സ്ട്രായ്ക്ക് യുഎഇയില്‍ നിരോധനം. യുഎഇയിലെ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. കേരളത്തിലെ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് ഈ ലൈംഗിക ഉത്തേജന മരുന്നിന്റെ നിര്‍മ്മാതാക്കള്‍.

മുസ്ലി പവര്‍ എക്സ്ട്രാ യുഎഇയില്‍ വന്‍തോതില്‍ വില്‍ക്കപ്പെടുന്നുണ്ട്. എന്നാല്‍ ഉത്പന്നത്തെ കുറിച്ചുള്ള വിശദാംശത്തില്‍ പറയുന്നതുപോലെ മുസ്ലി പവര്‍ എക്സ്ട്രാ ഗുളികകളില്‍ ഉപയോഗിച്ചിരിക്കുന്നത് പൗഡര്‍ രൂപത്തിലുള്ള പദാര്‍ത്ഥത്തിനു പകരം തവിട്ട് നിറത്തിലുള്ള ഖര പദാര്‍ത്ഥങ്ങളാണെന്ന് യുഎഇയിലെ ഹെല്‍ത്ത് ആന്‍ഡ് പ്രിവന്‍ഷന്‍ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാത്രമല്ല, ഉത്പന്നത്തിന്റെ പരമാവധി കാലാവധി 24 മാസമാണെന്നാണ് കമ്പനി മന്ത്രാലയത്തെ അറിയിച്ചത്. എന്നാല്‍ ഉത്പന്നത്തിന്റെ കവറില്‍ രേഖപ്പെടുത്തിയിരിക്കന്നത് 36 മാസമെന്നാണ്. ഈ രണ്ട് കാരണങ്ങളിലാണ് മുസ്ലി പവര്‍ എക്‌സാട്രയ്ക്ക് നിരേധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വില്‍പന നിര്‍ത്തി, ബാക്കിയുള്ള മരുന്നുകള്‍ വിതരണക്കാരനെ തിരിച്ചേല്‍പ്പിക്കണമെന്ന് യു.എ.ഇയിലെ മെഡിക്കല്‍ ഷോപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതു-സ്വകാര്യ വിപണിയില്‍ നിന്ന് മരുന്ന് പൂര്‍ണമായും പിന്‍വലിക്കണമെന്ന് ഉല്‍പാദകരെയും അറിയിച്ചിട്ടുണ്ട്. പരിശോധിച്ച് ഉല്‍പന്നത്തിന്റെ ഗുണമേന്മ വീണ്ടും ബോധ്യപ്പെടുന്നതു വരെ, നിരോധനം തുടരുമെന്ന് മന്ത്രാലയം ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.