യുഎഇയിൽ നിയന്ത്രണം വിട്ട കാർ കടലിൽ വീണ് ഡ്രൈവർക്ക് ദാരുണമരണം

യുഎഇയിൽ നിയന്ത്രണം വിട്ട കാർ കടലിൽ വീണ് ഡ്രൈവർക്ക് ദാരുണമരണം

നിയന്ത്രണം വിട്ട കാർ കടലിൽ വീണ് ഡ്രൈവർക്ക് ദാരുണമരണം. ഷാർജയിലെ ൽഖാൻ ബീച്ചിൽ ഞായറാഴ്ച രാത്രി 11.24നു രണ്ട് വാഹനങ്ങൾ കടലിൽ പതിക്കുകയായിരുന്നു. ഇതിലൊന്നിലെ ഡ്രൈവറാണ് അകത്ത് കുടുങ്ങി മരണപ്പെട്ടത്. വിവരം അറിഞ്ഞെത്തിയ തീരദേശ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസ് പട്രോളും ആംബുലൻസും വാഹനങ്ങൾ വെള്ളത്തിൽ നിന്നെടുത്ത് ഡ്രൈവറെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഡ്രൈവർ മരിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിൽ ഈ വാഹനം ഇടിക്കുകയും ആ വാഹനവും കടലിൽ പതിക്കുകയായിരുന്നു. രണ്ട് വാഹനത്തിലും മതിയായ രേഖകളുണ്ടായിരുന്നില്ലെന്നും അന്വേഷണം ആരംഭിച്ചതായും ബുഹൈറ പോലീസ് പറഞ്ഞു. ഈ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള അപകടം പതിവായതിനാൽ ഈ റോഡിലൂടെ സഞ്ചരിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം മരിച്ചയാള്‍ ഏതു രാജ്യക്കാരനാണെന്ന വിവരം ലഭ്യമല്ല.