സ്വാതന്ത്ര്യദിനത്തിൽ ലാൽ ചൗക്കിൽ ത്രിവർണപതാക ഉയരും

സ്വാതന്ത്ര്യദിനത്തിൽ ലാൽ ചൗക്കിൽ ത്രിവർണപതാക ഉയരും

ഇത്തവണ സ്വാതന്ത്ര്യദിനത്തിൽ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയരും. ജമ്മുകശ്മീരിന്‌ സ്വയംഭരണപദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ശ്രീനഗറിലെ ലാൽ ചൗക്കിൽ പതാക ഉയർത്തുക. അമിത് ഷായുടെ സന്ദർശനം പ്രമാണിച്ച് വൻ സുരക്ഷാ സന്നാഹങ്ങൾ ആയിരിക്കും ലാൽ ചൗക്കിൽ ഒരുക്കുക. അതേസമയം ജമ്മു കശ്മീർ പോലീസ് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഭരണഘടനയുടെ 370മത് അനുച്ഛേദ ഇന്ത്യയിൽ പ്രത്യേക പരിഗണനകളാണ് ജമ്മു കശ്മീരിന് നല്‍കിയിരുന്നത്. ഇതാണ് പ്രത്യേക ഓഡിനന്‍സിലൂടെ റദ്ദാക്കിയത്. 1954 മുതല്‍ സംസ്ഥാനം അനുഭവിച്ചു വരുന്ന പ്രത്യക പദവി ഒഴിവാക്കുമെന്ന് ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.