വിമർശനമേറ്റു വാങ്ങിയ ആ സാഹസിക ചുംബനം

വിമർശനമേറ്റു വാങ്ങിയ ആ സാഹസിക ചുംബനം
വിമർശനമേറ്റു വാങ്ങിയ ആ സാഹസിക ചുംബനം
വിമർശനമേറ്റു വാങ്ങിയ ആ സാഹസിക ചുംബനം
വിമർശനമേറ്റു വാങ്ങിയ ആ സാഹസിക ചുംബനം
വിമർശനമേറ്റു വാങ്ങിയ ആ സാഹസിക ചുംബനം
വിമർശനമേറ്റു വാങ്ങിയ ആ സാഹസിക ചുംബനം
വിമർശനമേറ്റു വാങ്ങിയ ആ സാഹസിക ചുംബനം

സാഹസികമായി ചെയ്യുന്ന സെൽഫികൾ, ചിത്രങ്ങൾ എന്നിവ പലപ്പോഴും സോഷ്യൽ മീ‍ഡിയയിൽ വിമ‍ർശനത്തിനിരയാവാറുണ്ട്. ഇൻസ്റ്റഗ്രാമിലെ ട്രാവൽ ബ്ലോഗേഴ്സിന് ആയിരക്കണക്കിനാണ് ആരാധക‍‍ർ‍. ഇത്തരത്തിൽ ഫോളോവേഴ്സ് ധാരാളമുള്ള അമേരിക്കൻ ദമ്പതികളുടെ ഇൻസ്റ്റഗ്രാമിൽ വൻ ചർച്ചയാവുകയാണ്. 

ഹോട്ട് കപ്പിളുകളായ കെല്ലി കാസ്റ്റില്‍സും കോഡി വര്‍ക്ക്മാനും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്.ഇവരുടെ യാത്രാ ചിത്രങ്ങള്‍ക്ക് ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് ഉള്ളത്. ചുംബന ചിത്രങ്ങളാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്.

വെറും ചുംബനമല്ല, ഉയരമേറിയ ഒരു പൂളിന്റെ ഒരരികില്‍ നിന്ന് താഴേക്ക് തൂങ്ങി നില്‍ക്കുന്ന കെല്ലിയെ കൈകളില്‍ മുറുകെ പിടിച്ച കോഡി ചുംബിക്കുന്നതാണ് ചിത്രം. ലൈക്കുകള്‍ വാരിക്കൂട്ടുന്നതിന് വേണ്ടി അപകടകരമായ രീതിയില്‍ കെല്ലി പോസ് ചെയ്തുവെന്നാണ് ആരോപണം.സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യമെന്നും,. വിഡ്ഢിത്തമെന്നല്ലാതെ മറ്റൊന്നും ഇതേക്കുറിച്ച് പറയാനില്ലെന്നായിരുന്നു ചിലരുടെ അഭിപ്രായം. എന്നാല്‍ താഴെയും ഒരു പൂളുണ്ടെന്നും ആവശ്യമായ സുരക്ഷാ മുന്‍കരുതലെല്ലാം എടുത്ത ശേഷമായിരുന്നു ഫോട്ടോ എടുത്തതെന്നും കെല്ലിയും കോഡിയും പറയുന്നു