മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ ഗാര്‍ഡിയോള യുവന്റസിലേക്കോ ??

മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ ഗാര്‍ഡിയോള യുവന്റസിലേക്കോ ??

മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോള ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകള്‍. മസിമിലിയാനോ അല്ലെഗ്രി ഈ സീസണോടെ യുവന്റസ് വിടുമെന്ന സൂചനകള്‍ക്കിടെയാണ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുന്ന കൂടുമാറ്റത്തിന് സാധ്യതയൊരുങ്ങിയത്. 2021 വരെ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറുള്ള ഗാര്‍ഡിയോള ഈ സീസണിനൊടുവില്‍ ഓള്‍ഡ് ലേഡിയെ പരിശീലിപ്പിക്കാന്‍ എത്തുമെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഞ്ച് വര്‍ഷത്തെ കരാറിനൊടുവിലാണ് അല്ലെഗ്രി യുവന്റസ് വിടുന്നത്. ഈ ഒഴിവിലേക്ക് ക്ലബ്ബ് ഏറ്റവും അനുയോജ്യനായി കാണുന്നത് ഗാര്‍ഡിയോളയെയാണ്. നേരത്തെ ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്ക് എന്നീ ക്ലബ്ബുകളെ പരിശീലിപ്പിച്ച് കോച്ചിംഗ് മേഖലയില്‍ തന്റേതായ ഫിലോസഫി പയറ്റുന്ന ഗാര്‍ഡിയോള പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ സിറ്റിയെ ചാമ്പ്യന്മാരാക്കി ക്ലബ്ബിനോട് വിടപറയാനാകും ഒരുങ്ങുന്നത്.