ഒന്‍പതാം തീയതി ഒന്‍പത് മണിക്ക് ഒന്‍പതിന്റെ ട്രെയിലർ;ഒരെ സമയം 15 ടിവി ചാനലുകളില്‍

 ഒന്‍പതാം തീയതി ഒന്‍പത് മണിക്ക് ഒന്‍പതിന്റെ ട്രെയിലർ;ഒരെ സമയം 15 ടിവി ചാനലുകളില്‍

മലയാള സിനിമയില്‍ പുതു ചരിത്രം കുറിക്കാന്‍ ഒരുങ്ങി പൃഥ്വിരാജ് ചിത്രം നയന്‍. സോഷ്യല്‍മീഡിയയെ പൂര്‍ണമായി ഒഴിവാക്കി 15 ടെലിവിഷന്‍ ചാനലുകളിലൂടെ ഒരേ സമയം നയന്‍ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറക്കുകയാണ്. മലയാളസിനിമയില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു  പരീക്ഷണമാണിത്.നാളെ വൈകിട്ട് ഒന്‍പത് മണിക്കാണ് ട്രെയ്ലര്‍ എത്തുന്നത്.

 

ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത് ഫെബ്രുവരി ഏഴിനാണ്. 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജനൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സോണി പിക്‌ച്ചേഴ്‌സിനൊപ്പം പൃഥ്വിരാജ് ഫിലിംസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആല്‍ബര്‍ട്ട് എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.ഗോദ ഫെയിം വാമിഖ ഗാബി, മംമ്ത മോഹന്‍ദാസ് എന്നിവര്‍ നായികാ കഥാപാത്രങ്ങളായി എത്തുന്നു.പ്രകാശ് രാജ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വന്‍താരനിര അണിനിരക്കുന്നുണ്ട്.