പൂരങ്ങളുടെ പൂരത്തിന് സമാപനം: ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു

പൂരങ്ങളുടെ പൂരത്തിന് സമാപനം: ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു

അടുത്ത വര്‍ഷത്തെ പൂരത്തിന് കാണാമെന്ന ഉറപ്പോടെ പാറമേക്കാവ്- തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് കൊടിയിറങ്ങി.വടക്കുനാഥന്റെ ശ്രീമൂലസ്ഥാനത്തു വച്ച് നടന്ന ചടങ്ങില്‍ പങ്കുകൊള്ളാന്‍ നൂറുകണക്കിന് പൂരപ്രേമികളാണ് പങ്കെടുത്തത്. ശ്രീമൂലസ്ഥാനത്ത് മുഖാമുഖം നിന്നാണ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞത്. പൂരദിവസത്തിനു സമാനമായി കുടമാറ്റവും പകല്‍വെടിക്കെട്ടും അല്‍പസമയത്തിനുള്ളില്‍ ആരംഭിക്കും.

തൃശ്ശൂര്‍ പൂരത്തിന് അടുത്ത ദിവസം ഇന്ന് രാവിലെ നടന്ന പകല്‍ പൂരം തൃശ്ശൂര്‍ക്കാരുടെ പൂരം എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ തൃശ്ശൂര്‍ നഗരവാസികളും ജില്ലക്കാരുമാണ് പകല്‍പ്പൂരം ആസ്വദിക്കാന്‍ കൂടുതലായും എത്തിയിരുന്നത്. മെയ് മൂന്നിനാണ് അടുത്ത വര്‍ഷത്തെ പൂരം.