വെയിലു മാത്രം മതി ഈ കലാകാരന്

 വെയിലു മാത്രം മതി ഈ കലാകാരന്
 വെയിലു മാത്രം മതി ഈ കലാകാരന്
 വെയിലു മാത്രം മതി ഈ കലാകാരന്
 വെയിലു മാത്രം മതി ഈ കലാകാരന്

ഗ്രീക്ക് അമെരിക്കൻ കലാകാരനായ മൈക്കൽ പാപ്പഡക്കീസ് എന്ന കലാകരാന്‍റെ ചിത്രരചനയ്ക്ക് നിരവധി ആരാധകരാണുള്ളത്. കാരണമെന്താണെന്നുവച്ചാൽ ഒരു മരപ്പലകയും ഭൂതക്കണ്ണാടിയും നല്ല വെയിലും മാത്രം മതി ഈ കലാകാരന് വരകളുടെ മായാലോകം സൃഷ്ടിക്കാൻ.

സൂര്യപ്രകാശത്തെ ഭൂതക്കണ്ണാടിയിലൂടെ കടത്തിവിട്ട് മരത്തിൽ പതിപ്പിച്ച് കരിച്ചാണ് മൈക്കിലിന്‍റെ ചിത്രംവര. ഹെലിയോഗ്രഫി എന്നാണ് ഈ ചിത്രംവരയുടെ പേര്. പ്രകൃതിയിലുള്ള വിദ്യകൾ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്ന രീതിയാണിത്. 2012 ലാണ് മൈക്കൽ ഹെലിയോഗ്രഫി ആരംഭിച്ചത്. 2016 ൽ ചിത്രങ്ങളുടെ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി സൺസ്ക്രിബ്സ് എന്ന സ്ഥാപനവും മൈക്കൽ തുടങ്ങി.

ലെൻസിലൂടെ സൂര്യപ്രകാശത്തെ കടത്തിവിട്ട് ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ച് ഉപയോഗിക്കുകയാണിവിടെ. 2013 ലാണ് സൂര്യപ്രകാശത്തെ പല വിധത്തിൽ ഉപയോഗിക്കാമെന്ന് മനസിലായതെന്ന് മൈക്കൽ പറയുന്നു. സൂര്യപ്രകാശത്തിന് മൾട്ടിപിൾ പേഴ്സണാലിറ്റിയാണുള്ളതെന്നും മൈക്കൽ പറയുന്നു. തന്‍റെ കലാരചനകൾ സോഷ്‍യൽ മീഡിയയിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാറുമുണ്ട് മൈക്കൽ.ഹെലിയോഗ്രഫി ക്ലാസുകൾക്കായി ലൈവ് ഷോകളും മൈക്കൽ സംഘടിപ്പിക്കാറുണ്ട്. ക്ഷമയും ആത്മവിശ്വാസവും ഒരുപാട് ആവശ്യമുള്ള ചിത്രരചന രീതിയാണിതെന്നും മൈക്കൽ ആരാധകരെ ഓർമിപ്പിക്കാറുണ്ട്.