സ്നിക്കേഴ്സിന്റെ പേര് മാറ്റുന്നു

സ്നിക്കേഴ്സിന്റെ പേര് മാറ്റുന്നു

മൂന്നു പതിറ്റാണ്ടിനുശേഷം പ്രമുഖ ചോക്ലേറ്റ് ബ്രാൻഡായ സ്നിക്കേഴ്സ് അതിന്റെ പഴയ പേരായ മാരത്തൺ എന്ന പേര് സ്വീകരിക്കുന്നതായി കമ്പനി വ്യക്തമാക്കി.

മൂന്നു പതിറ്റാണ്ടുകളായി മാരത്തൺ എന്ന ചോക്ലേറ്റ് വിപണിയിൽ തരംഗമായിരുന്നു. അതിനുശേഷമാണ് കമ്പനി സ്നിക്കേഴ്സ് എന്ന പേര് സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ വീണ്ടും തങ്ങളുടെ പഴയ പേര് പുതിയ സ്നിക്കേഴ്സ് ഉൽപ്പന്നങ്ങൾക്ക് നല്കാൻ അധികൃതർ തീരുമാനിച്ചു. പഴയ തലമുറയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പേരാണ് മാരത്തൺ.

1990 കൾ മുതലാണ് ചോക്ലേറ്റുകൾക്ക് സ്നിക്കേഴ്സ് എന്ന പേര് കമ്പനി നൽകിയത്. മാരത്തൺ എന്ന പേര് ചോക്ലേറ്റ് പ്രേമികൾക്ക് പുതിയ അനുഭവം നൽകുമെന്ന് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നു.