സീറോ സൈസുകാർക്ക് മാത്രമുള്ളതല്ല ഫാഷൻ ലോകം

സീറോ സൈസുകാർക്ക് മാത്രമുള്ളതല്ല ഫാഷൻ ലോകം

സീറോ സൈസ്കാർക്ക് മാത്രമല്ല വണ്ണമുള്ളവർക്കും ഫാഷൻ റാംപുകളിൽ തിളങ്ങാമെന്ന് തെളിയിച്ചിരിക്കു കയാണ്  പാരഫൈറ്റ് എക്സ്ക്ലൂസീവ് സൈസ് ഫാഷൻ ഷോ. പതിവ് ഫാഷൻ റാംപുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ ഷോ. അമിതവണ്ണമുള്ള സ്ത്രീകൾ പൊതുവേ മോഡേൺ ഡ്രസുകൾ പോലും പലപ്പോഴും ധരിക്കാൻ മടിക്കാറുണ്ട്.

എന്നാൽ വണ്ണമാണ് ഞങ്ങളുടെ സൗന്ദര്യം എന്നാണ് ഫാഷൻ ഷോയിൽ പങ്കെടുത്ത സ്ത്രീകളുടെ അഭിപ്രായം. ആത്മവിശ്വാസവും ധൈര്യവുമാണ് സ്ത്രീകൾക്കുണ്ടാവേണ്ടതെന്നാണ് ഇവർ പറയുന്നത്. 
20 രാജ്യങ്ങളിൽ നിന്ന് പല പ്രായത്തിലുള്ള സ്ത്രീകളാണ് ഫാഷൻ ഷോയിൽ പങ്കെടുത്തത്. ദ് പാരഫൈറ്റ് എക്സ്ക്ലൂസീവ് സൈസും മുംബൈയിലെ ജെഡബ്ല്യൂ മാരിയറ്റും  ചേർന്നാണ് ഷോ സംഘടിപ്പിച്ചത്.