പെണ്ണിനും,സ്വത്തിനും,അധികാരത്തിനും വേണ്ടിയുള്ള യുദ്ധമല്ലിത്...ഒരു ബക്കറ്റിനായുള്ള യുദ്ധം !

പെണ്ണിനും,സ്വത്തിനും,അധികാരത്തിനും വേണ്ടിയുള്ള യുദ്ധമല്ലിത്...ഒരു ബക്കറ്റിനായുള്ള യുദ്ധം !


യുദ്ധങ്ങള്‍ എന്നും ലോകത്തിനു പേടി സ്വപ്നമാണ്.ലോകത്തുണ്ടായ അല്ലെങ്കില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ യുദ്ധങ്ങളുടെയും ആഴങ്ങള്‍ പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും, ചെറിയ ചില കാര്യങ്ങള്‍ കാരണമാകും  ഈ വലിയ പോരാട്ടങ്ങളെല്ലാം ഉണ്ടാകുന്നത് എന്ന്.

ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലോകം കണ്ടിട്ടുളള എല്ലായുദ്ധങ്ങളും വിഡ്ഢിത്തമാണ്.നാശം മാത്രമുണ്ടാക്കുന്ന ഒരു സംഗതി. ഇക്കൂട്ടത്തില്‍ ഏറെ ചോരചീന്തിയ ഒരുയുദ്ധം വാര്‍ ഓഫ് ദി ബക്കറ്റ്.പേരുപോലെ തന്നെ ഒരു ബക്കറ്റിനു വേണ്ടി നടത്തിയ യുദ്ധം ചരിത്രത്തിലുണ്ട്

1325 നവംബര്‍ 15 വെള്ളിയാഴ്ച ഇറ്റലിയിലെ ബൊലോഗ്ന മൊഡെന എന്നീ സംസ്ഥാനങ്ങള്‍ തമ്മില്‍ നടന്ന പൊരിഞ്ഞ യുദ്ധമാണ് സപ്പൊലിനൊ യുദ്ധം അഥവ വാര്‍ ഓഫ് ദി ബക്കറ്റ്.ഒരു ഓക്ക് മരം കൊണ്ട് നിര്‍മ്മിച്ച ബക്കറ്റിനു വേണ്ടിയുള്ള ഭീകരയുദ്ധം.

ബൊലോഗ്നയും മൊഡെനയും തമ്മില്‍ വലിയ ശത്രുതയിലായിരുന്നു . യുദ്ധത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു മൊഡെനീസ് പട്ടാളക്കാര്‍ ബൊലോഗ്നയിലേക്ക് ആരുമറിയാതെ കടന്ന് നഗരമധ്യത്തിലെ കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്ന ഓക്ക് ബക്കറ്റ് മോഷ്ടിച്ചു.ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കാന്‍മാത്രം വൈകാരികമോ ചരിത്രപരമോ ആയ യാതൊരു പ്രത്യേകതയും ആ ബക്കട്ടിനുണ്ടായിരുന്നില്ല. പക്ഷെ തങ്ങളുടെ നാട്ടിലേക്ക് മൊഡെന കടന്നുകയറിയത് ബൊലോഗ്ന ജനതയുടെ അഭിമാനത്തെ വ്രണപ്പെടുത്തി.

തങ്ങളുടെ ബക്കറ്റ് മടക്കി നല്‍കാന്‍ മൊഡെനീസ് പട്ടാളത്തോട് ബൊലോഗ്ന പലവട്ടം ആവര്‍ത്തിച്ചു. എന്നാല്‍ മൊഡെനീസ് പട്ടാളം ബക്കറ്റ് നല്കിയില്ല ഇത് ബൊലോഗ്നയെ പ്രകോപിപ്പിക്കകുയം ചെയ്തു.ഈ പ്രവൃത്തികള്‍ അവസാനിച്ചത് ഒരു യുദ്ധ പ്രഖ്യാപനത്തിലൂടെയായിരുന്നു

30000 സൈനികരും 2000 കുതിരപ്പടയാളികളുമുള്ള ഒറു വലിയ സൈന്യത്തെ ബൊലോഗ്ന ഒരുക്കി.സപ്പോളിനയിലെ യുദ്ധക്കളത്തിലേക്ക് മാര്‍ച്ച ചെയ്തു. 5000 സൈനികരും 2000 കുതിരപ്പടയാളികളുമുള്ള ചെറിയ സൈന്യമായിരുന്നു എതിര്‍പക്ഷത്ത്.എങ്കിലും മൊഡെനീസ് സൈന്യം ബൊലോഗ്നയെ വിറപ്പിച്ചു.

രണ്ട് പോരാളി വിഭാഗങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാലമായുള്ള വൈരാഗ്യം യുദ്ധത്തിലൂടെ ശക്തമായി. എന്നാല്‍ എല്ലാ യുദ്ധത്തിന്റെയും അവസാനം സമാധാനമാണല്ലോ,അതുകൊണ്ടുതന്നെ ഒടുവില്‍  രണ്ട് കൂട്ടരും സമാധാനത്തിന് സമ്മതിച്ചു.ഇതെ തുടര്‍ന്ന മൊഡെന ബൊലോഗ്നയില്‍ നിന്ന് നേരത്തെ അപഹരിച്ച രണ്ട് സ്വത്തുവകകള്‍ മടക്കി നല്‍കി.പക്ഷെ ആ ബക്കറ്റ് തിരിച്ചു കൊടുത്തില്ല.

തീര്‍ത്തും ഒഴുവാക്കാമായിരുന്ന ആ യുദ്ധത്തില്‍ ഏകദേശം 2000 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. യുദ്ധാനന്തരം ഓക്ക് ബക്കറ്റ് അഭിമാനത്തോടെ മൊഡെനയില്‍ പ്രദര്‍ശിപ്പിക്കുകയും അത് വിജയത്തിന്റെ സ്മാരകമായി പാലാസോ കമ്യൂണലില്‍ സൂക്ഷിച്ചിട്ടുണ്ട്.സ്വത്തിനു വേണ്ടിയും ഭൂപ്രദേശത്തിനു വേണ്ടിയും യുദ്ധം ചെയ്ത ലോകത്തിന് എന്നും അത്ഭുതമാണ് ഒറു ബക്കറ്റിനു വേണ്ടി പോരടിച്ച ഇവരുടെ കഥ