കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം

കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം

 കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മെന്ധർ സെക്ടറിലാണ് ഇന്ന് പാക് സൈനികർ വെടിനിർത്തൽ കരാർ ലംഘിച്ചത്.

ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം പ്രത്യാക്രമണവും നടത്തി. മെന്ധർ സെക്ടറിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം ഉണ്ടായത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഇന്ത്യ പിൻവലിച്ചതിന് പിന്നാലെ പാക് സൈനികരുടെ ഭാഗത്ത് നിന്ന് നിരന്തരണം ആക്രമണം ഉണ്ടാവുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.