ഏറ്റവും ഉയരത്തിലുള്ള ഹൈവേ.....ഇന്ത്യക്കാരെ കയറ്റൂലാ !!

ഏറ്റവും ഉയരത്തിലുള്ള ഹൈവേ.....ഇന്ത്യക്കാരെ കയറ്റൂലാ !!

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച നിര്‍മമ്മിതി.ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള അന്താരാഷ്ട്ര ഹൈവേ,ഒപ്പം ലോകത്തിലെ ഏറ്റവു ദുഷ്‌കരമായ റോഡ് അതാണ് കാരക്കോറം ഹൈവേ.ഇന്ത്യ-ചൈന പാകിസ്ഥാന്‍ അതിര്‍ത്തികളോട് ചേര്‍ന്നു കിടക്കുന്ന കാരക്കോറം പര്‍വ്വത നിരകളില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഹൈവെ.8611 മീറ്റര്‍ ഉയരത്തിലുള്ള കാരക്കോറം ഹിമാലന്‍ അതിര്‍ത്തിയാണെന്ന് പറയാം.കാരക്കോറം എന്നാല്‍ കരിങ്കല്‍ എന്നാണ് അര്‍ത്ഥം പേരുപോലെ തന്നെ കരിങ്കല്ല് നിറഞ്ഞ പ്രദേശമാണിവിടെ .

 

ഇന്ത്യയുടെ ലഡാക്ക് പ്രദേശം  കാരക്കോറത്തിലുള്‍പ്പെടുന്നു കൂടാതെ ചൈനീസ് അധീന പ്രദേശം അകാസായി ചിന്‍,പാക് അധീന പ്രദേശം ഗില്‍ഹിത് ബാള്‍ട്ടിസ്ഥാനിലൂം രാജ്യങ്ങളായ ചൈന-അഫ്ഗാനിസ്ഥാന്‍.താജിക്കിസ്ഥാന്‍,പാകിസ്ഥാന്‍,രാജ്യങ്ങളിലൂമായി വ്യാപിച്ചു കിടക്കുന്നു വിശാലമായ കാരക്കോറം ഹൈവേ.

ചൈന - പാക് നയതന്ത്ര ബന്ദങ്ങളുടെ ഭാഗമായി 1959ല്‍ നിര്‍മ്മാണം ആരംഭിച്ചതാണ് കാരക്കോറം ഹൈവേ.1979ല്‍ നനിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്ന റോഡിന് 1300 കിലോമീറ്ററിലധികം നീളമുണ്ട്.ചൈനയിലെ കാഷ്ഗര്‍ മുതല്‍ പാകിസ്ഥാനിലെ അബോട്ടാബാദ് വരെയാണ് പാത, 155000 അടി ഉയരത്തിലുള്ള ഈ ഹെവേയിലൂടെ ചരക്കുക ഗതാഗതം മാത്രമാണ് നടക്കാറ് ഫ്രണ്ട് ഷിപ്പ് ഹൈവേ എന്ന ചൈനക്കാര്‍ വിളിക്കുന്ന ഈ റോഡില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം ഇല്ലെന്നതാണ് ശ്രദ്ധേയം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഞ്ചാരികള് ഇവിടെ സന്ദര്‍ശിക്കാനെത്താറുണ്്.റാവല്‍പിണ്ടിയില്‍ നിന്നാണ് യാത്ര ആരംബിക്കുന്നത്. പക്ഷെ സുരക്ഷ കണക്കിലെടുത്ത് വളരെ കുറച്ചു പേര്‍ക്കമാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.കാരക്കോറത്തിന്റെ ലഡാക്ക് ഏരിയയില്‍ അത്യഅപൂര്‍വ്വ സസ്യങ്ങളും ജന്തുക്കളും വിഹരിക്കുന്ന കാരക്കോറം വന്യമൃഗസംരക്ഷണ കേന്ദ്രം കൂടിയുണ്ട്.കൂറ്റന്‍കൊക്കകളും കൊടും വളവുകളുമുള്ള കാരക്കോറം ഹൈവേയില്‍ ഒരു തവണയെങ്കിലും പോകാന്‍ ആഗ്രഹിക്കുന്നവരാണ് സാഹസികത ഇഷ്ടപ്പെടുന്ന യാത്രികര്‍