ഇനി സംസാരം പാക് അധീന കാശ്മീരിനെക്കുറിച്ച് മാത്രം; ശക്തമായ നിലപാടുമായി രാജ്നാഥ് സിംഗ്

ഇനി സംസാരം പാക് അധീന കാശ്മീരിനെക്കുറിച്ച് മാത്രം; ശക്തമായ നിലപാടുമായി രാജ്നാഥ് സിംഗ്

പാകിസ്ഥാനുമായി ഇനിയുള്ള ചര്‍ച്ചകള്‍ പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കശ്മീര്‍ വിഷയത്തില്‍ നിലവില്‍ പാക് ആഗോളതലത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും വേറെ വഴിയില്ലാത്തതിനാല്‍ പാകിസ്ഥാന്‍ എല്ലാ രാജ്യങ്ങളുടേയും പിന്തുണ തേടുകയാണെന്നും അദ്ദേഹം ഹരിയാനയിലെ പഞ്ച്കുളയിയില്‍ പറഞ്ഞു.

പാകിസ്ഥാനെതിരെ വീണ്ടും ശക്തമായ നിലപാടുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്ഥാനുമായി ഇനി ജമ്മു കശ്മീരിന്റെ വികസനത്തിന് വേണ്ടിയാണ് പ്രത്യേക പദവി എടുത്തു കളഞ്ഞത്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമെ പാകിസ്ഥാനുമായി ഇനി ചര്‍ച്ച സാധ്യമാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.