പശുപ്രേമികൾക്കായി പശുസഫാരി

 പശുപ്രേമികൾക്കായി പശുസഫാരി

ജ​​​യ്പു​​​രി​​​ലു​​​ള്ള ‘ഗോ​​​ശാ​​​ല’ ഫാ​​​മി​​​ൽ പ​​​ശു​​​പ്രേ​​​മി​​​ക​​​ളെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത് പ​​​ശു​​​സ​​​ഫാ​​​രി​​​യാ​​​ണ്.ഏ​​​ക്ക​​​റു​​​ക​​​ണ​​​ക്കി​​​നു​​​ള്ള പ​​​ശു​​​ഫാ​​​മി​​​ലൂ​​​ടെ ഒ​​​രു ദി​​​വ​​​സം​​​മു​​​ഴു​​​വ​​​ൻ കാ​​​ള​​​വ​​​ണ്ടി​​​യി​​​ലൂ​​​ടെ യാ​​​ത്ര ചെ​​​യ്ത് പ​​​ശു​​​ജീ​​​വി​​​തം അ​​​ടു​​​ത്ത​​​റി‍യാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് പ​​​ശു​​​സ​​​ഫാ​​​രി​​​യി​​​ലൂ​​​ടെ അ​​​ധി​​​കൃ​​​ത​​​ർ ഒരുക്കു​​​ന്ന​​​ത്. വി​​​വി​​​ധ ത​​​രം പ​​​ശു​​​ക്ക​​​ളു​​​ടെ ജീ​​​വ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും മ​​​റ്റു ക​​​ന്നു​​​കാ​​​ലി​​​ക​​​ളു​​​ടെ ​​​ജീ​​​വി​​​ത​​​വു​​​മൊ​​​ക്കെ അ​​​റി‍‍‍‍യാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ആ​​​സ്വ​​​ദി​​​ച്ച് ഒ​​​രു രാ​​​ത്രി ചെ​​​ലവി​​​ടാ​​​നും ഗോ​​​ശാ​​​ല​​​യി​​​ൽ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

രാ​​​ജ്യ​​​ത്ത് ഇ​​​ത്ത​​​ര​​​മൊ​​​രു സം​​​രം​​​ഭം ആ​​​ദ്യ​​​മാ​​​ണെ​​​ന്നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും മ​​​റ്റും ഏ​​​റെ വി​​​ജ്ഞാ​​​ന​​​ദാ​​​യ​​​ക​​​മാ​​​യി​​​രി​​​ക്കും പ​​​ശുസ​​​ഫാ​​​രി​​​യെ​​​ന്നും ഗോശാ​​​ല കോ​-​​ഓ​​ർ​​​ഡി​​​നേ​​​റ്റ​​​ർ രാ​​​ധാ പ്രി​​​യ​​​ദാ​​​സ് പ​​​റ​​​ഞ്ഞു. നേ​​​ര​​​ത്തെ രാ​​​ജ​​​സ്ഥാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​തയി​​​ലാ​​​യി​​​രു​​​ന്ന ഗോ​​​ശാ​​​ല​​​യു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ ചു​​​മ​​​ത​​​ല​​​ക്കാ​​​ർ അ​​​ക്ഷ​​​യ​​​പാ​​​ത്ര ഫൗ​​​ണ്ടേ​​​ഷ​​​നാ​​​ണ്. 22,000 ക​​​ന്നു​​​കാ​​​ലി​​​ക​​​ളാ​​​ണ് ഇ​​​വി​​​ടു​​​ള്ള​​​ത്.