സൂര്യ ആക്ഷൻ ത്രില്ലർ എൻജികെയുടെ ടീസർ കാണാം..!!!

സൂര്യ നായകനാകുന്ന സെൽവരാഘവൻ ചിത്രം എൻജികെയുടെ ടീസർ എത്തി. നന്ദ ഗോപാൽ കുമരൻ എന്ന രാഷ്ട്രീയപ്രവർത്തകനായാണ് ചിത്രത്തിൽ സൂര്യ എത്തുന്നതെന്നാണ് ടീസര്‍ തരുന്ന സൂചന. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍. പ്രഭുവാണ് നിർമാണം. സായ് പല്ലവി, രാകുല്‍ പ്രീത് സിങ് എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. യുവന്‍ ശങ്കര്‍ രാജ സംഗീതം. ചിത്രം ഏപ്രിൽ പത്തിനാണ് റിലീസ്. 

താനാ സേര്‍ന്ത കൂട്ടത്തിനു ശേഷം സൂര്യ നായകനാകുന്ന ചിത്രമാണിത്. സൂര്യ നായകനാകുന്ന 36-ാം ചിത്രവുമാണ്. യാരടി നീ മോഹിനി, കാതൽ കൊണ്ടേൻ, ആയിരത്തിൽ ഒരുവൻ, മയക്കം എന്നൈ, ഇരണ്ടാം ഉലകം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ധനുഷിന്‍റെ സഹോദരനായ സെൽവരാഘവൻ.