കുറുപ്പുന്തറയില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചത് ലോറിയിടിച്ച്;പക്ഷെ ലോറിക്കാരന്റെ പിഴവല്ല ദൃശ്യങ്ങള്‍ പുറത്ത്

കുറുപ്പുന്തറയില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചത് ലോറിയിടിച്ച്;പക്ഷെ ലോറിക്കാരന്റെ പിഴവല്ല ദൃശ്യങ്ങള്‍ പുറത്ത്

മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ ഫീസടച്ച ശേഷം ബൈക്കില്‍ മടങ്ങിയ ബിരുദ വിദ്യാര്‍ത്ഥി കണ്ടെയ്‌നര്‍ ലോറിയിടിച്ച് മരിച്ച സംഭവത്തിനു പിന്നാലെ പൊലീസുമായി മരിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കള്‍ ഏറ്റമുട്ടിയത്  വലിയ വാര്‍ത്തായിയരുന്നു.

ബുധനാഴ്ചയാണ് കോട്ടയം എറണാകുളം റോഡില്‍ കുറുപ്പുന്തറ വളവിലുണ്ടായ അപകടത്തില്‍ കൊച്ചി ചുള്ളിക്കല്‍ പിഎം ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഇന്‍സാഫ് (21) മരണപ്പെടുനന്ത്.

മട്ടാഞ്ചേരി കൊച്ചിന്‍ കോളേജിലെ ബികോം വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ഇന്‍സാഫ്. സുഹൃത്തിന്‍രെ മരണമറിഞ്ഞ് കോളേജിലെ സഹപാഠികള്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടാകുന്നത്.

അപകടമുണ്ടാക്കിയ  ലോറി അടിച്ചു തകര്ത്ത ശേഷം നാട്ടുകാരെയും പൊലീസിനെയും പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥി സംഘം അക്രമിച്ചു.3 പൊലീസുകാര്‍ക്കടക്കം 7 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു.

അക്രമം നടത്തിയ 20 വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തു.ഇവരെത്തിയ കാറുകളും ബൈക്കുകളുമടക്കം പത്തോളം വാഹനങ്ങള്‍ പൊലീസ് പിടികൂടി.സംഘത്തില്‍ 75-ഓളം കുട്ടികളുണ്ടായിരുന്നതായി പറയപ്പെടുന്നു.

എന്നാല്‍ കുറുപ്പുന്തറ പുളിന്തറ വളവില്‍ ഇന്‍സാഫ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.ലോറിയുടെ നിയന്ത്രണം തെറ്റിയാണ് ബൈക്ക് അപകടത്തില്‍പ്പെട്ടതെന്ന ആദ്യ നിഗമനം തെറ്റിക്കുന്നതായിരുന്നു സിസിടിവി ദൃശ്യങ്ങള്‍.വിഡീയോയില്‍ ഇന്‍സാഫിന്റെ ബൈക്കിന്‍രെ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ ദിശയില്‍ വന്ന ലോറിയ്ക്ക് അടിയിലേക്ക് കയറുന്നത് വ്യക്തമായി കാണാം.

അപകടത്തെ തുടര്‍ന്ന് ബൈക്കില്‍ നിന്നു തെറിച്ച് വീണ മുഹമ്മദ് ഇന്‍സാഫ് തല്‍ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.ബൈക്ക് പൂര്‍ണമായും തകര്‍ന്നു.