ഇത് ശ്രീലങ്കയുടെ പ്രശസ്തായ മോഡല്‍...മലയാളത്തിലേക്കോ ?

ഇത് ശ്രീലങ്കയുടെ പ്രശസ്തായ മോഡല്‍...മലയാളത്തിലേക്കോ ?

ശ്രീലങ്കൻ മോഡലായായ പ്യൂമി ഹൻസാമാലി മലയാളത്തിലേക്ക് വരുന്നതായി വാർത്തകളുണ്ടായിരുന്നു. സിംഹള , തമിഴ്, മലയാളം ഭാഷകളിലൊരുങ്ങുന്ന ലഖ്‌നൗ എന്ന ചിത്രങ്ങളിൽ പ്യൂമി അഭിനയിക്കാനൊരുങ്ങുന്നതായി കഴിഞ്ഞ വ‍ർഷം റിപ്പോ‍ർട്ടുകളുണ്ടായിരുന്നു.

ഐറിസ് ഫിലിംസിൻ്റെ ബാനറിൽ ബീന ഉണ്ണികൃഷ്ണൻ നിർമ്മിച്ച് അനിൽ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

പ്യൂമി ഹൻസാമാലി ശ്രീലങ്കയിൽ അറിയപ്പെടുന്ന മോഡലാണ്. സോഷ്യൽ മീഡിയയിൽ സജീവമായ പ്യൂമി ഫാൻസുമായി പലപ്പോഴും സംവദിക്കാറുണ്ട്.

പ്യൂമി മലയാള സിനിമയിൽ അരങ്ങേറുകയാണെങ്കിൽ മലയാളത്തിലെത്തുന്ന രണ്ടാമത്തെ ശ്രീലങ്കൻ താരമാകും.

1992 ൽ ഇറങ്ങിയ ആചാര്യനിൽ യശോദ വിമലധ‍ർമ്മയാണ് മലയാളത്തിലഭിനയിച്ച ആദ്യ ശ്രീലങ്കൻ നടി