ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെൻഡ് ചെയ്തു

ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെൻഡ് ചെയ്തു

 കാറിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച കേസിൽ റിമാൻഡിലായ ശ്രീ റാം വെങ്കിട്ടരാമൻ ഐ.എ.സിനു സസ്പെന്‍ഷന്‍. സർവ്വേ ഡയറക്ടർ സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. വാഹനാപകടക്കേസില്‍ ശ്രീറാം പ്രതിയായതോടെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സിവില്‍ സര്‍വ്വീസ് ചട്ടപ്രകാരം 48 മണിക്കൂറിലേറെ ഒരു ഉദ്യോഗസ്ഥന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞാൽ അയാളെ സസ്പെന്‍ഡ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നു. ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് ശ്രീറാമിനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കിയത്. പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന 304-ാം വകുപ്പ് ചേര്‍ത്താണ് ശ്രീറാമിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.