ബെയർസ്റ്റോവിൻെറ ആ ചിത്രം വൈറൽ!

ബെയർസ്റ്റോവിൻെറ ആ ചിത്രം വൈറൽ!

ഐപിഎല്ലിൽ സെഞ്ച്വറി നേടി താരമായിരിക്കുകയാണ് സൺ റൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ ജോണി ബെയർസ്റ്റോ. ഹൈദരാബാദിൻെറ അടുത്ത മത്സരം ഡൽഹി ക്യാപിറ്റൽസിനെതിരെയാണ്. അതിനായി ന്യൂഡൽഹിയിലെത്തിയ ബെയർസ്റ്റോവിൻെറ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. 
ന്യൂഡൽഹിയിൽ സ്വീകരിക്കാനെത്തിയ ഹോട്ടൽ ജീവനക്കാരിയും ബെയർസ്റ്റോവും പരസ്പരം നോക്കുന്ന ചിത്രമാണ് ട്വിറ്ററിൽ വൈറലാവുന്നത്. 

ഫോട്ടോഗ്രാഫറുടെ പെർഫെക്ട് ടൈമിങ് എന്നാണ് ഈ ചിത്രത്തെ കുറിച്ച് പലരും പറയുന്നത്.സൺറൈസേഴ്സ് ഹൈദരാബാദ് ഒഫീഷ്യൽ ട്വിറ്ററിലാണ് ചിത്രം ആദ്യം ഷെയർ ചെയ്തിരുന്നത്. 
 

എംഎസ് ധോണിയുടെയും സാക്ഷിയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയും പലരും ചിത്രത്തെ കുറിച്ച് പറയുന്നുണ്ട്. സാക്ഷി ജോലി ചെയ്തിരുന്ന ഹോട്ടലിൽ താമസിക്കുന്നതിനിടെയാണ് ധോണി ആദ്യമായി അവരെ കണ്ടു മുട്ടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. രസകരമായി ട്വിറ്റർ ലോകം ആഘോഷിക്കുകയാണ് ബെയർസ്റ്റോയുടെ ഈ ചിത്രം.