ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക്: സുപ്രീംകോടതി നാളെ വിധി പറയും

ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക്: സുപ്രീംകോടതി നാളെ വിധി പറയും

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്‍ ശ്രീശാന്തിന് അജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ കേരള ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി നാളെ വിധി പറയും. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്‍ത്‍ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് നാളെ സുപ്രീംകോടതി വിധി പറയുക. 

ഐപിഎല്‍ ഒത്തുകളിക്കേസില്‍ ആണ് മലയാളി പേസര്‍ ശ്രീശാന്തിനെ ബിസിസിഐ വിലക്കിയത്. 2015ല്‍ വിചാരണക്കോടതി ശ്രീശാന്ത് കുറ്റക്കാരന്‍ അല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ബിസിസിഐ വിലക്ക് നീക്കിയില്ല. 

കുടുംബത്തിന്‍റെ സുരക്ഷയോര്‍ത്താണ് കുറ്റം ഏറ്റുപറഞ്ഞതെന്നും ആജീവനാന്ത വിലക്ക് വളരെ നിര്‍ദയമാണെന്നും സുപ്രീംകോടതി വിചാരണയില്‍ ശ്രീശാന്ത് പറഞ്ഞിരുന്നു. 2013 ഐപിഎല്‍ സീസണിലാണ് പഞ്ചാബ് കിങ്‍സ്‍ ഇലവന്‍ താരമായ ശ്രീശാന്ത് ഒത്തുകളിക്ക് പിടിക്കപ്പെടുന്നത്.