വിസ്മയിപ്പിക്കുന്ന പ്രകടനവുമായി സൗബിൻ; 'അമ്പിളി' ടീസറെത്തി

സൗബിൻ ഷാഹിര്‍ നായകനാകുന്ന 'അമ്പിളി'യുടെ ടീസര്‍ പുറത്ത് വിട്ടു. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സൗബിൻ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ടീസറാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി. ദുൽഖർ സൽമാനാണ് ടീസർ തൻ്റെ സോഷ്യൽ മീഡിയ അക്കൌണ്ടിലൂടെ പുറത്ത് വിട്ടത്. 
'ഞങ്ങളുടെ അമ്പിളി വിചാരിച്ചാൽ എല്ലാക്കാര്യവും നടക്കും' എന്ന ഡയലോഗോടെ തുടങ്ങുന്ന ടീസറിൽ കിടിലൻ ഗാനത്തിനൊപ്പം സൗബിൻ്റെ കിടിലൻ ചുവടുകളുമുണ്ട്. ‘ജാക്ക്സണല്ലെടാ, ന്യൂട്ടണല്ലെടാ, ജോക്കറല്ലെടാ’ എന്ന തുടങ്ങുന്ന ഗാനമാണ് പശ്ചാത്തലത്തിൽ മുഴങ്ങുന്നത്. അടുത്തിടെ കണ്ട ടീസറുകളിൽ വെച്ച് മികച്ചതാണ് ഇതെന്ന് ദുൽഖര്‍ വീഡിയോയ്ക്ക് കമൻ്റുമിട്ടിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി ചിത്രീകരിക്കുന്ന ഈ ചിത്രം ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തുംമെന്നാണ് വിവരം