ഗായകന്‍ ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു

സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു. 46 വയസായിരുന്നു. സംസ്‌കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. ശ്രീലത ക്യാന്‍സര്‍ ബാധിതയായിരുന്നു. ഭൗതിക ശരീരം ഇപ്പോള്‍ ഇടപ്പള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടിലാണ്. ശ്രീലത ഏറെ നാളായി ചികിത്സയിലായിരുന്നു.

എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയായ ശ്രീലത മഹാരാജാസ് കോളജില്‍ ബിജു നാരായണന്റെ സഹപാഠിയായിരുന്നു. ഇവര്‍ക്ക് സിദ്ധാര്‍ത്ഥ്, സൂര്യ എന്നീ രണ്ട് മക്കളുണ്ട്.

മലയാളത്തിലെ അറിയപ്പെടുന്ന പിന്നണിഗായകനാണ് ബിജു നാരായണൻ. വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്നു തുടങ്ങുന്ന ഗാനമാണ് ബിജു നാരായണൻ ആദ്യമായി സിനിമയിൽ ആലപിച്ചത്. പിന്നണി ഗാനരംഗത്ത് 400ല്‍ അധികം ഗാനങ്ങള്‍ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്.