മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം; ഇതൊരു പ്രണയകഥയല്ല ആദ്യമെ നയം വ്യക്തമാക്കി ഇഷ്‌ക്‌

 മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം; ഇതൊരു പ്രണയകഥയല്ല ആദ്യമെ നയം വ്യക്തമാക്കി  ഇഷ്‌ക്‌

മലയാള സിനിമയില്‍ റിയലിസ്റ്റിക് വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഷെയ്ന്‍ നിഗം മാസ് ലുക്കിലെത്തുന്ന പുതിയ ചിത്രം ഇഷ്‌കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.ചുണ്ടിലെരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന ഷെയ്‌നിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

നോട്ട് എ ലൗ സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്.നവാഗതനായ അനുരാജ് മനോഹര്‍ ആണ് ഇഷ്‌കിന്റെ സംവിധാനം.മുകേഷ് ആര്‍ മേത്ത,എ വി അനൂപ്, സി വി സാരതി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരകഥ.ഷാന്‍ റഹ്മാന്‍ സംഗീതം ചെയ്യുന്നു.

 

ആന്‍ ശീതള്‍ നായികയാകുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ,ലിയോണ ലിഷോയ് തുടങ്ങിയ താരങ്ങളും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


പ്രേക്ഷക ഹൃദയത്തിലേറിയ ഷെയ്‌നിന്റെ കുമ്പളങ്ങി നൈറ്റ്‌സ് തിയേറ്ററില്‍ ഇപ്പോഴും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.അതിനിടയിലാണ് ഇഷ്‌കിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവരുന്നത്.മമ്മൂട്ടിയാണ് പോസ്റ്റര്‍ ഫെയസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.