ശരിക്കും 18 ക്യാരറ്റ് സ്വര്‍ണ്ണം തന്നെ ഈ പ്ലാസ്റ്റിക് ഗോള്‍ഡ്...

ശരിക്കും 18 ക്യാരറ്റ് സ്വര്‍ണ്ണം തന്നെ ഈ പ്ലാസ്റ്റിക് ഗോള്‍ഡ്...

ലോകത്തിന് മുഴുവന്‍ ഭീഷണിയായി മാറിയിരിക്കുന്ന പ്ലാസ്റ്റിക്ക് ഉപയോഗിച്ച് ലൈറ്റ് വെയ്റ്റ്  സ്വര്‍ണ്ണ ലോഹം കണ്ടെത്തി ശാസ്ത്രജ്ഞര്‍.ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ വളരെ ഭാരക്കുറവുള്ള 18 ക്യാരറ്റ് സ്വര്‍ണ്ണമാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പ്ലാസ്റ്റിക്‌ സ്വര്‍ണമോ ?

നാം നിത്യേനെ ഉപയോഗിക്കുന്ന സ്വര്‍ണ്ണത്തെക്കാള്‍ 5-10 ഇരട്ടിയിലേറെ ഭാരക്കുറവും സാന്ദ്രത കുടുതലുമുണ്ട് പുതിയ പ്ലാസ്റ്റിക് സ്വര്‍ണ്ണത്തിന്, ഈ ലോഹത്തിന്റെ ആകെ സാന്ദ്രത ഒരു ക്യുബിക് സെന്റീമീറ്ററിന് 1.7 ഗ്രാം മാത്രമാണ്. വളരെ നേര്‍ത്ത ആഭരണങ്ങളും വാച്ചിന്റെ ചെയിന്‍ പോലുള്ള വസ്തുക്കളും നിര്‍മ്മിക്കാന്‍ ഇത് ഉപയോഗിക്കാമെന്ന് ശാസ്ത്രലോകം കരുതുന്നു.

സ്വര്‍ണ്ണ നാനോക്രിസ്റ്റലുകള്‍, പ്രോട്ടീന്‍നാരുകള്‍ ,പോളിമര്‍ ലാറ്റക്സും ഒരു ചട്ടയ്ക്കുള്ളില്‍ ചേര്‍ക്കുന്നു.പോളിമര്‍ ലാറ്റക്സിനു പകരം പോളിപ്രൊഫൈലിനും ഉപയോഗിക്കാം.ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത് ചെമ്പ് കലരാത്ത ലോഹം തന്നെയാണ് എന്നാല്‍ ഭാവിയില്‍ നിര്‍മ്മാണമേഖലയിലെത്തുമ്പോള്‍ മുക്കാല്‍ഭാഗം ഈ സ്വര്‍ണ്ണവും നാലിനൊന്ന് ചെമ്പും ചേര്‍ത്താകും ഉപയോഗിക്കുന്നത്

പ്ലാസ്റ്റിക് ശബ്ദം !

സ്വിറ്റ്സര്‍ലന്‍ഡ് യൂണിവേഴ്‌സിറ്റിയായ ഇ.റ്റി.എച്ച് സൂറിച്ചില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരുടെ് ഈ കണ്ടെത്തലിനു പിന്നില്‍. പുതിയ സ്വര്‍ണ്ണത്തിന് പ്ലാസ്റ്റിക്കിന്റെ സര്‍വ്വ ഗുണങ്ങളുമുണ്ട്.താഴേക്ക് വീഴുമ്പോള്‍ പ്ലാസ്റ്റിക് വീഴുന്ന ശബ്ദമുണ്ടാകുന്നു.എന്നാല്‍ സ്വര്‍ണ്ണത്തെ പോലെ തിളങ്ങുന്നു.ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് പുറമെ കെമിക്കല്‍ ദ്രവീകരണത്തിനും ഇലക്ട്രോണിക് ആവശ്യങ്ങള്‍ക്കും റേഡിയേഷന്‍ ഷീല്‍ഡ് നിര്‍മ്മിക്കാനുമടക്കം പലകാര്യങ്ങള്‍ക്കും ഇതുപയോഗിക്കാം. 18 ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ ഭാരം കുറയ്ക്കാനായി അതിനുള്ളിലെ മൈക്രോസ്‌കോപിക് എയര്‍ പോക്കറ്റുകള്‍ സഹായിക്കും.

പാലില്‍ സ്വര്‍ണമുണ്ടെന്ന് !

മുന്‍പ് ഭാരം കുറഞ്ഞ സ്വര്‍ണം സൃഷ്ടിക്കാനായി ഗവേഷകര്‍ പാല്‍ പ്രോട്ടീന്‍ ഉപയോഗിച്ചിരുന്നു.എന്നാല്‍  സ്ഥിരതയില്ലാത്ത സ്വാഭാവമുള്ള അതിന്റെ ഉപയോഗം മറ്റ് രംഗങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ല.പിന്നീടാണ് വ്യത്യസ്തങ്ങളായ മിശ്രിതങ്ങളുമായി കൂട്ടിച്ചേര്‍ത്ത് ലൈറ്റ് വെയ്റ്റ് ഗോള്‍ഡ് നിര്‍മ്മിക്കാന്‍ ശ്രമം തുടങ്ങിയത്.അഡ്വാന്‍സ്ഡ് ഫംങ്ഷണല്‍ മെറ്റീരയല്‍ എന്ന പേരില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.