ശ​ശി​ക​ല സന്നിധാനത്തെത്തിയെന്ന് സ്ഥിരീകരണം

ശ​ശി​ക​ല സന്നിധാനത്തെത്തിയെന്ന് സ്ഥിരീകരണം

 ശ​ബ​രി​മ​ല​യി​ല്‍ ഒ​രു യു​വ​തി​കൂ​ടി ദ​ര്‍​ശ​നം ന​ട​ത്തി മ​ട​ങ്ങി. ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​നി ശ​ശി​ക​ല​യാ​ണ് അ​യ്യ​പ്പ ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ഇ​വ​ര്‍ ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്താ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി 10. 40 ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട‍​യ​ട​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പാ​യി​രു​ന്നു ശ​ശി​ക​ല ദ​ര്‍​ശ​നം ന​ട​ത്തി മ​ട​ങ്ങി​യ​ത്. ഭ​ര്‍​ത്താ​വു​ള്‍​പ്പെ​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യാ​ണ് ശ​ശി​ക​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്.

ഇവർ ദർശനം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇന്നലെ രാത്രിയിൽ ഇവർ ദർശനം നടത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും പിന്നീട് പോലീസ് ഇവരെ തടഞ്ഞുവെന്നും ദർശനം നടത്താതെ യുവതി മടങ്ങിയെന്നും വാർത്തകൾ വന്നു. തുടർന്ന് മാധ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പോലീസിനെതിരെ ശശികല സംസാരിച്ചിരുന്നു.

താൻ നോമ്പ് നോക്കിവന്നതാണെന്നും യഥാർത്ഥ ഭക്തയാണെന്നും തനിക്ക് ഗർഭപത്രമില്ലെന്നും അവർ മാധ്യമങ്ങൾക്ക് മുമ്പിൽ പറയുകയുണ്ടായി. എന്നാൽ പുതിയ വിവരം അനുസരിച്ച് ഇവരെയും കുടുംബത്തെയും പോലീസ് സംരക്ഷിച്ച് പുറത്തെത്തിച്ചതിന് ശേഷമാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.