അ​ഭി​ന്ദ​നെ പ​രി​ഹ​സി​ക്കു​ന്ന പാകിസ്ഥാന്റെ പരസ്യത്തെ ന്യായീകരിച്ച് തരൂർ

അ​ഭി​ന്ദ​നെ പ​രി​ഹ​സി​ക്കു​ന്ന പാകിസ്ഥാന്റെ പരസ്യത്തെ ന്യായീകരിച്ച് തരൂർ

 അഭിനന്ദന്‍ വര്‍ധമാനെ പ​രി​ഹ​സി​ക്കു​ന്ന പാകിസ്ഥാന്റെ പരസ്യത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പരസ്യം നല്‍കിയതിനെ തെറ്റ് പറയാനാകില്ലെന്ന് ശശി തരൂർ പറയുകയുണ്ടായി. പ​ര​സ്യം തെ​റ്റാ​ണെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് ത​രൂ​ര്‍ പ​റ​ഞ്ഞു. പ​ര​സ്പ​ര​മു​ള്ള ക​ളി​യാ​ക്ക​ലു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. അ​തി​നെ സ്പോ​ര്‍​ട്സ്മാ​ന്‍ സ്പി​രി​റ്റി​ല്‍ കാ​ണ​ണം. ക്രിക്കറ്റിനെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ശശി തരൂര്‍ പറഞ്ഞു.

ലോകകപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയാണ് ഇന്ത്യ- പാക് മത്സരത്തിന് മുൻപ് വിവാദമായ പരസ്യം ഇറക്കിയത്. പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ അഭിനന്ദന്‍ വര്‍ധമാന്റെ വിഡിയോ രാജ്യാന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ചോദ്യം ചെയ്യുന്ന പാക് സൈനികര്‍ക്കൊപ്പം അഭിനന്ദന്‍ ചായ കുടിക്കുന്നതും വിഡിയോയിലുണ്ടായിരുന്നു. ഇത് തന്നെയാണ് പരസ്യത്തിലും അനുകരിച്ചിരിക്കുന്നത്.