സഞ്ജു ഇന്ത്യ എ ടീമിൽ

സഞ്ജു ഇന്ത്യ എ ടീമിൽ

ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ ഉ​ൾ​പ്പെ​ടു​ത്തി. അ​ടു​ത്ത മാ​സം കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് ഹ​ബ്ബി​ൽ‌ ന​ട​ക്കു​ന്ന നാ​ലും അ​ഞ്ചും ഏ​ക​ദി​ന​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ൽ വി​ക്ക​റ്റ് കീ​പ്പ​റാ​യാ​ണ് സ​ഞ്ജു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങളിൽ ഇഷൻ കിഷനാണ് വിക്കറ്റ് കീപ്പർ.

ഓഗസ്റ്റ് 29നാണ് പരമ്പര ആരംഭിക്കുക. കാര്യവട്ടം സ്പോർട്സ് ഹബിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ഓഗസ്റ്റ് 31, സെപ്റ്റംബർ 2, 4, 6 എന്നീ തിയതികളിലാണ് ബാക്കി നാല് ഏകദിനങ്ങൾ. ആദ്യ മൂന്ന് ഏകദിനങ്ങളിൽ മനീഷ് ആണ്ഡെയും അവസാന രണ്ട് ഏകദിനങ്ങളിൽ സഞ്ജു സാംസണും ടീമിനെ നയിക്കും.

നേരത്തെ, വിൻഡീസിനെതിരായ ഇന്ത്യ എ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതും, ശേഷം വിൻഡീസ് പരമ്പരയിൽ ഉൾപ്പെടുത്താതിരുന്നതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഋഷഭ് പന്ത് ടി-20, ഏകദിന മത്സരങ്ങളിൽ കാര്യമായി തിളങ്ങാതിരുന്നതോടെ വീണ്ടും ഇത് ചർച്ചയായിരുന്നു.

ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീം: മനീഷ് പാണ്ഡെ (നായകൻ), റുതുരാജ് ഗയ്ക്വാദ്, ശുഭ്മാൻ ഗിൽ, അൻമോൾപ്രീത് സിങ്, റിക്കി ഭുയ്, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), വിജയ് ശങ്കർ, ശിവം ദുബെ, ക്രുണാൽ പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, ഷാർദുൽ ഠാക്കൂർ, ദീപക് ചാഹർ, ഖലീൽ അഹമ്മദ്, നിതീഷ് റാണ.

അവസാന രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീം: ശ്രേയസ് അയ്യർ(നായകൻ), ശുഭ്മാൻ ഗിൽ, പ്രശാന്ത് ചോപ്ര, അൻമോൾപ്രീത് സിങ്, റിക്കി ഭുയ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), നിതീഷ് റാണ, വിജയ് ശങ്കർ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ,രാഹുൽ ചാഹർ, ഷാർദുൽ ഠാക്കൂർ, തുഷാർ ദേശ്പാണ്ഡെ, ഇഷാൻ പോരൽ.