സാമന്ത അക്കിനേനി നായികയാകുന്ന 'ഓ ബേബി'

'മജ്‌ലി'ക്കു ശേഷം സാമന്ത അക്കിനേനി നായികയാകുന്ന പുതിയ ചിത്രം 'ഓ ബേബി'യുടെ ടീസര്‍ പുറത്ത് വിട്ടു. ചിത്രത്തിൻ്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിൽ താരം അമ്പതുകാരൻ്റെ അമ്മയുടെ ലുക്കിലും പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് വിവരം. ചിത്രത്തിലെ ലുക്കിനായി താരം മുടി മുറിച്ചിരുന്നു.