വിവാഹം കഴിക്കാതെ സല്‍മാന്‍ ഖാന്‍ അച്ഛനാകുന്നു!

വിവാഹം കഴിക്കാതെ സല്‍മാന്‍ ഖാന്‍ അച്ഛനാകുന്നു!

ബോളിവുഡ് സൂപ്പര്‍ താരമായ സല്‍മാന്‍ ഖാന്‍ അച്ഛനാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 53 വയസ്സ് പ്രായമുള്ള സല്‍മാന്‍ ഖാന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ പ്രേമത്തിലാണെന്നും വിവാഹിതനാകുന്നുവെന്നുമുള്ള വാര്‍ത്തകള്‍ വിവിധ നടിമാരുടെ പേരിനോട് ചേര്‍ത്ത് ഏറെപ്രാവശ്യം വന്നിട്ടുണ്ടെങ്കിലും താരത്തിന്‍റെ വിവാഹം ഇതുവരെ നടന്നിട്ടില്ല. 

എന്നാൽ ഇപ്പോള്‍ അദ്ദേഹം അച്ഛനാകാൻ ഒരുങ്ങുകയാണെന്നാണ് പുതിയ വാര്‍ത്ത. കല്ല്യാണം കഴിക്കാതെ തന്നെ അച്ഛനാകുകയാണ് സല്‍മാന്‍. വാടക ഗര്‍ഭധാരണത്തിലൂടെയാണിത്. സല്‍മാന് കുട്ടികളെ ഏറെ ഇഷ്ടമാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. സഹോദരിയുടെ കുട്ടിയെ ഒക്കെ ഏറെ സ്നേഹത്തോടെ പരിപാലിക്കുന്ന താരത്തിന്‍റെ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുള്ളതാണ്. 

താന്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് കുഞ്ഞുങ്ങള്‍ക്കു വേണ്ടി മാത്രമായിരിക്കുമെന്ന് മുമ്പ് സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ അദ്ദേഹം വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളെ സ്വന്തമാക്കാൻ നിശ്ചയിച്ചിരിക്കുകയുമാണ്. കരണ്‍ ജോഹര്‍, സണ്ണി ലിയോണ്‍ തുടങ്ങിയവരുടെ പാത പിന്തുടര്‍ന്നാണ് സൽമാൻ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും ബോളിവുഡിൽ നിന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.