റോയല്‍ എന്‍ഫീൽഡ് 500 സിസി സെഗ്മെന്റ് വിപണി തകര്‍ച്ചയിലേക്ക്....

റോയല്‍ എന്‍ഫീൽഡ് 500 സിസി സെഗ്മെന്റ് വിപണി തകര്‍ച്ചയിലേക്ക്....

വിപണിയില്‍ എന്‍ഫീല്‍ഡ് 500 സിസി മോട്ടോര്‍സൈക്കിളുകള്‍ക്ക് വന്‍ ഇടിവാണ് നേരിടേണ്ടി വന്നത്. ഏറ്റവുമധികം തിരിച്ചടി നേരിട്ടത് ക്ലാസിക്ക് 500 മോഡലിനാണ്. 74.16 ശതമാനം ഇടിവാണ് ക്ലാസിക്ക് 500 -ന്റെ വിപണിയില്‍ നേരിട്ടത്. മറ്റ് ബ്രാന്റുകളില്‍ നിന്നുള്ള മത്സരവും 650 ഇരട്ടകളില്‍ നിന്നുള്ള ആന്തരിക മത്സവുമാണ് വില്‍പ്പനയെ സാരമായി ബാധിച്ചത്.

2018 -ലാണ് കോണ്ടിനെന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നീ മോഡലുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീള്‍ല്‍ഡ് ഒരു പുതിയ തലത്തിലേക്ക് ഉയര്‍ന്നത്. വളരെ ആകര്‍ഷകമായ വിലയിലാണ് 650 ഇരട്ടകളെ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയത്. മികച്ച രീതിയിലുള്ള നിര്‍മ്മാണവും ഫീച്ചറുകളും മുന്‍ രാജാക്കന്മാരായിരുന്ന 500 സിസി രംഗത്തിന് വലിയ തിരിച്ചടിയായി.

മാറ്റങ്ങളൊന്നും വരുത്താത്ത പഴയ എഞ്ചിന്‍ തന്നെയാണ് നിലവിലും 500 സിസി മേഖലയില്‍ എന്‍ഫീല്‍ഡ് ഉപയോഗിക്കുന്നത്. 650 ഇരട്ടകളുടെ നൂതനവും സുഖമവുമായ എഞ്ചിനേക്കാള്‍ വളരെ വൈബ്രേഷനും ശബ്ദവും പുറപ്പെടുവിക്കുന്ന എഞ്ചിനാണിത്. പഴയ 500 സിസി എന്‍ഫീല്‍ഡിനെക്കാള്‍ മികവുറ്റ 650 ഇരട്ടകള്‍ക്ക് 50,000 രൂപ മാത്രമാണ് കൂടുതല്‍ എന്നതും 500 സിസിയുടെ പതനത്തിന് ഇടയാക്കും.

2019 മെയ് മാസത്തിലെ വില്‍പ്പനയും 2018 മെയ് മാസ വില്‍പ്പനയും താരതമ്യം ചെയ്താല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ 500 സിസി മേഖലക്ക് വളരെ ദാരുണമായ അവസ്ഥയാണിപ്പോള്‍.തണ്ടര്‍ബേര്‍ഡിന്റെ വില്‍പ്പനയില്‍ 65.27 ശതമാനവും, ബുള്ളറ്റ് 500 -ന്റെ വില്‍പ്പനയില്‍ 64.74 ശതമാനവും, ക്ലാസിക്ക് 500 -ന്റെ വില്‍പ്പനയില്‍ 74.16 ശതമാനവും ഇടിവാണ് ഒരു വര്‍ഷത്തിനുള്ളില്‍ നേരിട്ടത്. വളരെ അടിസ്ഥാന ഫീച്ചറുകള്‍ മാത്രമായി ഒരുക്കിയിരുന്ന 500 സിസി മോട്ടോര്‍സൈക്കിളുകളില്‍ സര്‍ക്കാര്‍ ഉത്തരവ് നിര്‍ബന്ധമായതിനെ തുടര്‍നാനണ് എബിഎസ് പോലും കമ്പനി ഉള്‍പ്പെടുത്തിയത്.